Breaking News

ജനാധിപത്യത്തെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് യോഗ്യതയില്ല: അമിത് ഷാ

ന്യൂഡല്‍ഹി: ജനാധിപത്യത്തെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് യോഗ്യതയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അടിയന്തരാവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഡല്‍ഹി സര്‍വീസസ് ബില്ലിനെ കുറിച്ച് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെ സംസാരിക്കുകയായിരുന്നു അമിത് ഷാ. ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി സര്‍ക്കാര്‍ നിയമലംഘനങ്ങള്‍ പതിവാക്കിയതോടെയാണ് കേന്ദ്രസര്‍ക്കാര്‍ ബില്‍ കൊണ്ടുവന്നതെന്ന് അദ്ദേഹം പറഞ്ഞു.

2000 കോടി രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സംസ്ഥാന സര്‍ക്കാര്‍ സ്ഥലം മാറ്റുന്നത് തടയുന്നതിനും കേന്ദ്രത്തിന്റെ അധികാര പരിധിയില്‍ ഇടപെടാനുള്ള ആം ആദ്മി സര്‍ക്കാരിന്റെ നീക്കം തടയാനുമാണ് കേന്ദ്രം നിയമപരമായി ശ്രമിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ അധികാരം കവരാന്‍ കേന്ദ്രം ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഇപ്പോള്‍ ആം ആദ്മി സര്‍ക്കാരിനെ പ്രീണിപ്പിക്കാന്‍ വേണ്ടി മാത്രമാണ് കോണ്‍ഗ്രസ് ബില്ലിനെ എതിര്‍ക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു.

പ്രതിപക്ഷ പാര്‍ട്ടികളെയും അമിത് ഷാ നിശിതമായി വിമര്‍ശിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ചൈനയില്‍നിന്നാണ് നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. നാഗ്പൂരില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളാണ് ബി.ജെ.പി സ്വീകരിക്കുന്നതെന്ന പ്രതിപക്ഷ കക്ഷികളുടെ ആരോപണത്തോടായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. പ്രതിപക്ഷ കക്ഷികളുടെ പ്രസ്താവന വാദത്തിനുവേണ്ടി അംഗീകരിച്ചാല്‍പോലും നാഗ്പൂര്‍ ഇന്ത്യയുടെ ഭാഗമാണെന്നും പ്രതിപക്ഷ പാര്‍ട്ടികളെപ്പോലെ ചൈനയില്‍നിന്നും റഷ്യയില്‍നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്ന ശീലം ബി.ജെ.പിക്ക് ഇല്ലെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

Related posts

Leave a Reply

Your email address will not be published. Required fields are marked *