Breaking News

ചിറയിന്‍കീഴില്‍ പാലിയേറ്റീവ് രോഗികള്‍ക്ക് ഓണസമ്മാനങ്ങള്‍ വിതരണം ചെയ്തു

ചിത്തിരത്തോണി ഒരു കൈത്താങ് പരിപാടിയുടെ ഭാഗമായുള്ള ധനസഹായ വിതരണം അടൂര്‍ പ്രകാശ് എം.പി നിര്‍വഹിക്കുന്നു

ചിറയിന്‍കീഴ്: ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് രോഗികള്‍ക്ക് ഓണസമ്മാനങ്ങള്‍ വിതരണം ചെയ്തു. ഓണം പ്രമാണിച്ച് ചിത്തിരത്തോണി 85 സംഘം എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ ഒരു കൈത്താങ് പരിപാടിയിലൂടെയാണ് ധനസഹായം വിതരണം ചെയ്ത്. പരിപാടിയുടെ ഉദ്ഘാടനം അടൂര്‍ പ്രകാശ് എം.പി നിര്‍വഹിച്ചു.

ഒരു പൂര്‍വ്വകാല വിദ്യാര്‍ത്ഥി സംഘടന സമൂഹത്തിലെ എല്ലാ വശങ്ങളിലും ഇറങ്ങിച്ചെന്ന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് കൂടി ഒരു മാതൃകയാകട്ടെ എന്ന് അടൂര്‍ പ്രകാശ് എം.പി പറഞ്ഞു. ഒരു സര്‍ക്കാര്‍ സംവിധാനത്തിലൂടെ അടുത്തട്ടിലുള്ള ജനതയെ പൂര്‍ണ്ണമായും ഉയര്‍ത്തിക്കൊണ്ടു വരാന്‍ കഴിയില്ലെന്നും സമൂഹത്തില്‍ ഇത്തരം സംഘടനകള്‍ കൂടി ഒരു കൈത്താങ്ങായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ അടുത്തട്ടിലുള്ള ജനതയുടെ പുരോഗമനം സാധ്യമാകൂയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശാര്‍ക്കര സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ചിത്തിരത്തോണി സംഘടനയിലെ അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് നല്‍കുന്നതോടൊപ്പം സമൂഹത്തിലെ നിര്‍ദ്ദനര്‍ക്കും ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. ആശുപത്രി പാലിയേറ്റീവ് കെയറില്‍ രജിസ്റ്റര്‍ ചെയ്ത രോഗികളുടെ കുടുംബങ്ങള്‍ക്കാണ് ധനസഹായം, അരിയും പലവ്യഞ്ജനങ്ങളും, പച്ചക്കറികളും, ഓണക്കോടിയും വിതരണം നടത്തിയത്. രണ്ട് വര്‍ഷക്കാലമായി പാലിയേറ്റീവ് കെയറിലുള്ള രോഗികള്‍ക്ക് മാസം തോറും ധനസഹായം നല്‍കിവരുന്നുണ്ട് ചിത്തിരത്തോണി എന്ന സംഘടന.

ചിത്തിരത്തോണി ഗ്രന്ഥശാല പ്രസിഡന്റ് മനോജ്.ബി.ഇടമനയുടെ അധ്യക്ഷതയില്‍ താലൂക്ക് ആശുപത്രിയില്‍ കൂടിയ യോഗത്തില്‍ ബ്ലോക്ക് പ്രസിഡന്റ് പി.സി.ജയശ്രീ ഓണക്കിറ്റ് വിതരണം ചെയ്തു. ഓണക്കോടി വിതരണം ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ അജിത് കുമാര്‍.എസ്.എല്‍ നിര്‍വഹിച്ചു. പച്ചക്കറികിറ്റ് മനോജ്.ബി.ഇടമനയും വിതരണം ചെയ്തു. ചിത്തിരത്തോണി പാലിയേറ്റീവ് കെയര്‍ കണ്‍വീനര്‍ പി.പ്രേംകുമാര്‍ സ്വാഗതവും ശിവദാസ് നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *