Breaking News

കുടുംബശ്രീ സ്വാനിധി ലോണ്‍ മേള ആരംഭിച്ചു

ആറ്റിങ്ങല്‍: നഗരസഭ കുടുംബശ്രീയും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും സംയുക്തമായി നടത്തുന്ന പി.എം സ്വാനിധി ലോണ്‍ മേള ആരംഭിച്ചു. ചെയര്‍പേഴ്‌സണ്‍ അഡ്വ.എസ്.കുമാരി മേള ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെറുകിട സംരഭകര്‍, വരുമാനദായക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ക്ക് 10000 രൂപയാണ് ബാങ്ക് മുഖേന ലോണ്‍ അനുവദിക്കുന്നത്.

വഴിയോര കച്ചവടക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ 250 ചെറുകിട സംരംഭകര്‍ക്ക് ആഗസ്റ്റ് അവസാനത്തോടെ ലോണ്‍ നല്‍കാന്‍ സാധിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. കുടുംബശ്രീ ഓഫീസില്‍ വച്ച് നടന്ന പരിപാടിയില്‍ സി.ഡി.എസ് അധ്യക്ഷ എ.റീജ, ബാങ്ക് മാനേജര്‍ എസ്.പ്രമോദ്, അകൗണ്ടന്റ് ശരത് നാഥ്, കാര്‍ഷിക വികസന ഓഫീസര്‍ ആര്‍ച്ച, സിറ്റി മിഷന്‍ മാനേജര്‍ സിമിന, സംഗീത തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *