

ആറ്റിങ്ങല്‍: കേരള സാമൂഹ്യസുരക്ഷ മിഷനും ആറ്റിങ്ങല്‍ നഗരസഭയും ചേര്‍ന്ന് വയോജനങ്ങള്‍ക്ക് ഓണവിരുന്ന് ഒരുക്കി. ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വച്ച് നടന്ന പരിപാടി ചെയര്‍പേഴ്സണ്‍ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്തു. നഗരപരിധിയിലെ നാനൂറോളം വയോജനങ്ങള്‍ ഓണാഘോഷത്തില്‍ പങ്കെടുത്തു. ക്ഷേമ കാര്യ സ്റ്റാന്ഡ്ന്റിങ് കമ്മിറ്റി ചെയര്മാന് എ.നജാം അധ്യക്ഷത വഹിച്ചു. വയോമിത്രം കോര്‍ഡിനേറ്റര്‍ നീതു സ്വാഗതം ആശംസിച്ചു.

സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ രമ്യ സുധീര്‍, ഗിരിജ ടീച്ചര്‍, ബിനു.ജി.എസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ച പരിപാടിയില്‍ വയോമിത്രം മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ തസ്നി.എന്‍.എസ് കൃതജ്ഞത അറിയിച്ചു. തുടര്‍ന്ന് വയോജനങ്ങളുടെ തിരുവാതിര ഉള്പ്പെടഉള്ള കലാപരിപാടികള്‍ നടന്നു. കലാഭവന്‍ സേവ സമിതി അംഗങ്ങള്‍ നാടന്‍ പാട്ടും അവതരിപ്പിച്ചു.

