

വര്‍ക്കല: വര്‍ക്കല ശിവഗിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഓണാഘോഷം നടത്തി. വെള്ളിയാഴ്ച വിപുലമായ പരിപാടികളോടെയാണ് ഓണാഘോഷം സംഘടിപ്പിച്ചത്. സ്‌കൂള്‍ മാനേജര്‍ ശ്രീമദ് വിശാലാനന്ദ സ്വാമികള്‍ നിലവിളക്ക് കൊളുത്തി ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്ഘാടന പ്രസംഗത്തില്‍ സമത്വവും സാഹോദര്യവും നിറഞ്ഞ ഓണസന്ദേശവും വിശാലാനന്ദ സ്വാമികള്‍ നല്‍കി.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഒ.വി.കവിത, ഹെഡ് മിസ്‌ട്രെസ് പ്രമീള, പി.ടി.എ പ്രസിഡന്റ് ഡി.ഷിബി, വൈസ് പ്രസിഡന്റ് ഷൈന്‍, മറ്റ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് മാവേലിക്കര ജീവാറാം ബഥനി ആശ്രമത്തില്‍ വച്ചു നടന്ന എന്‍.എസ്.എസിന്റെ ലീഡേഴ്സ് ക്യാമ്പില്‍ പങ്കെടുത്ത പ്ലസ് വണ്‍ വിദ്യാര്‍ഥികളായ സ്‌നേഹ.ആര്‍.എം, ആദിത്.എസ് എന്നിവര്‍ക്ക് മാനേജര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ആഘോഷപൂര്‍വ്വം നടന്ന ഓണപരിപാടികള്‍ക്ക് ശേഷം കുട്ടികള്‍ക്ക് ശിവഗിരി മഠത്തില്‍ ഓണ സദ്യയും നല്‍കി.


