Breaking News

ഓംബുഡ്‌സ്മാന്‍ സിറ്റിംഗ് പാറശാലയില്‍

തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടേയും പ്രധാനമന്ത്രി ആവാസ് യോജനാ പദ്ധതിയുടേയും ഓംബുഡ്‌സ്മാന്‍ സാം ഫ്രാങ്ക്‌ളിന്‍ മെയ് 21 ചൊവ്വാഴ്ച രാവിലെ 11 മുതല്‍ ഒരു മണി വരെ പാറശാല ബ്ലോക്കു പഞ്ചായത്ത് ഹാളില്‍ സിറ്റിംഗ് നടത്തും. ചെങ്കല്‍, കാരോട്, കുളത്തൂര്‍, പാറശാല , പൂവാര്‍, തിരുപുറം പഞ്ചായത്തുകളിലെ തൊഴിലുറപ്പു പദ്ധതി തൊഴിലാളികള്‍, മേറ്റുമാര്‍, പൊതു പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ജീവനക്കാര്‍, പ്രധാനമന്ത്രി ആവാസ് യോജന ഭവന പദ്ധതി ഗുണഭോക്താക്കള്‍ എന്നിവര്‍ക്ക് പരാതികളും നിര്‍ദേശങ്ങളും നേരിട്ടു നല്‍കാമെന്ന് ഓംബുഡ്‌സ്മാന്‍അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *