

തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെയും ഓംബുഡ്സ്മാന് അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ സിറ്റിങ് നടത്തുന്നു. ജൂണ്‍ 11 രാവിലെ പതിനൊന്ന് മണി മുതല്‍ ഒരു മണി വരെ ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് സിറ്റിങ്. അതിയന്നൂര്‍ ബ്ലോക്ക് പ്രദേശത്തെ അതിയന്നൂര്‍, കാഞ്ഞിരംകുളം, കരുംകുളം, കോട്ടുകാല്‍, വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തുകളിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍, ഗുണഭോക്താക്കള്‍, മേറ്റുമാര്‍, പൊതുപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ജീവനക്കാര്‍ എന്നിവര്‍ക്കും പ്രധാനമന്ത്രി ആവാസ് യോജന ഭവന പദ്ധതി ഗുണഭോക്താക്കള്‍ക്കും പരാതികളും നിര്‍ദേശങ്ങളും സിറ്റിങ്ങില്അറിയിക്കാം.








