Breaking News

ഒമർ ലുലുവിൻ്റെ പവർ സ്റ്റാറ്റിനു – തുടക്കമിട്ടു.

ഉത്തര കേരളത്തിൻ്റെ പ്രധാന കേന്ദ്രമായ കണ്ണൂർ നഗരത്തിൻ്റെ പൊൻ തൂവലായ പയ്യാമ്പലം ബീച്ച് നിറപ്പകിട്ടാർന്ന ഒരു സായംസന്ധ്യയെ വരവേറ്റു. ഇക്കഴിഞ്ഞ മാർച്ച് മുപ്പത്തി ഒന്ന് വൈകുന്നേരം ഏഴുമണിയോടെയാണ് കണ്ണർ നിവാസികൾ ഇവിടേക്ക് കുടുംബത്തോടെ എത്തിച്ചേർന്നത്. അവർക്ക് മനം നിറയെ ആസ്വദിക്കാനുള്ള ഒരു വിരുന്ന് സമ്മാനിക്കുകയായിരുന്നു
മലയാള സിനിമയിലെ പുതിയ തലമുറയിചെ ശ്രദ്ധേയനായ സംവിധായകൻ ഒമർ ലുലു .
തൻ്റെ വർസ്റ്റാർ’. എന്ന പുതിയ ചിത്രത്തിൻ്റെ ആരംഭം കുറിക്കുന്ന ചടങ്ങാണ് ഇവിടെ അരങ്ങേറിയത്. സിനിമയുടെ സ്ഥിരം വ്യാകരണ ചട്ടങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ഥമായ ഒരു തുടക്കമാണ് ഒമർ ലുലു ഇവിടെ സംഘടിപ്പിച്ചത്. ഈ ചിത്രത്തിൻ്റെ ടാഗ് ലൈനിൽ ത്തന്നെ മാസ് ആക്ഷൻ ചിത്രമെന്നാണ് ചേർത്തിരിക്കുന്നത്. അതുപോലെ തന്നെ ഒരു മാസ്- തുടക്കമാണ് -ജനപങ്കാളിത്തത്തോടെ അവതരിപ്പിച്ചത്. നർമ്മമുഹൂർത്തങ്ങളി ലൂടെ ഹൃദ്യമായ കുടുംബകഥകൾ അവതരിപ്പിച്ച് വിജയം വരിച്ചു പോന്ന ഒമർ വിശാലമായ ക്യാൻവാസിൽ ഒരു മാസ് ആക്ഷൻ ചിത്രമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ബാബു ആൻ്റെണിയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കണ്ണൂർ കോർപ്പറേഷൻ ചെയർമാൻ അഡ്വ.ടി.ഓ.മോഹനൻ് മുഖ്യാതിഥിയായി പങ്കെട്ടത്ത ചടങ്ങിൽ ഈ ചിത്രത്തിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും അണിനിരന്നു.

സ്വിച്ചോൺ കർമ്മം പ്രേക്ഷകരിലൂടെ .

വലിയൊരു പുതുമസൃഷ്ടിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ സ്വിച്ചോൺ കർമ്മം നിർവ്വഹിക്കപ്പെട്ടത്. ഇവിടെ സന്നിഹിതരായ അയിരക്കണക്കിന് ജനങ്ങൾ പ്ളാഷ് ബൾബ് തെളിയിച്ചാണ് ഈ ചടങ്ങ് നിർവ്വഹിച്ചത്. ബാബു ആൻ്റേണി ഫസ്റ്റ് ക്ലാപ്പും നൽകി.
അബു സലിം ,ബിനീഷ് ബാസ്റ്റ്യൻ, ശാലു റഹിം, ദിവ്യ,അമീർ നിയാസ്, ഛായാഗ്രാഹകൻ സീനു സിദ്ധാർത്ഥ് ,എഡിറ്റർ ജോൺ കുട്ടി, ദാസ് കോഴിക്കോട്, കലാസംവിധായകൻ ജിത്തു സെബാസ്റ്റ്യൻ, ആക്ഷൻ ,ലിബിൻ മോഹൻ കോറിയോഗ്രാഫർ -ദിനേശ് കാശി നിരവധി അണിയറ പ്രവർത്തകരും വേദി പങ്കിട്ടു.

തൻ്റെ അടുത്ത ചിത്രത്തിൻ്റെ തിരക്കഥ രചിക്കുന്ന നജീം കോയക്ക്‌ സംവിധായകൻ ഒമർ ലുലു ഉപഹാരം നൽകി ആദരിച്ചു.

റോയൽ സിനിമാസ് & ജോയ് മുഖർജി പ്രൊഡക്ഷൻസ്

മാസ്റ്റർ പീസ് എന്ന മെഗാ ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ റോയൽ സിനിമാ സും ബോളിവുഡ്ഡിലെ പ്രശസ്ത നിർമ്മാണക്കമ്പനിയായ ജോയ് മുഖർജി പ്രൊഡക്ഷൻസ്റ്റും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.ബോളിവുഡ്ഡിലെ പ്രശസ്ത നടനായ ജോയ് മുഖർജിയുടെ മകൻ സുജോയ് മുഖർജിയുടെ നേതൃത്തിലാണ് ജോയ് മുഖർജി കമ്പനി. അജയ് വാസുദേവ്, ശ്യാമപ്രസാദ് എന്നിവരാണ് ഈ കമ്പനിയുടെ അടുത്ത ചിത്രങ്ങൾ സംവിധാനം ചെയ്യുന്നതെന്ന് റോയൽ സിനിമസ് ഉടമ സി. ച്ച്.മുഹ
മമദ് പറഞ്ഞു. കേരളം മനോഹരമാണ്. ‘ അതുപോലെ മലയാള സിനിമയും. റോയൽ സിനിമാമ്പുമായി ജോയിൻ്റ് ചെയ്ത് ഇനിയും മലയാള സിനിമകൾ ചെയ്യുമെന്ന് സുജോയ് മുഖർജി വേദിയിൽ പറഞ്ഞു. മലയാളത്തിലെ പ്രമുഖ താരങ്ങളും തമിഴ്, തെലുങ്ക്, ബോളിവുഡ്, താരങ്ങളും ഈ ചിത്രത്തിലണി നിരക്കുന്നു.
കണ്ണർ, വയനാട്, കൊച്ചി, മുംബൈ എന്നിവിടങ്ങളിലായി ഈചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. സംഗീത നിശയോ ടെയാണ് ഈ ചടങ്ങ് സമാപിച്ചത്.
വാഴൂർ ജോസ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *