
വര്‍ക്കല: വര്‍ക്കല നഗരസഭ കാര്യാലയത്തിലെ ഉദ്യോഗസ്ഥയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെയാണ് എഞ്ചിനീയറിംഗ് സെക്ഷനിലെ ഉദ്യോഗസ്ഥയ്ക്ക് കോവിഡ് ടെസ്റ്റ് നടത്തിയത്. ഫലം പോസിറ്റീവ് ആയതോടെ ഉദ്യോഗസ്ഥയോടും ഇവരുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ വന്ന നഗരസഭാ കാര്യാലയത്തിലെ പത്ത് പേരോടും ക്വാറന്റീനില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. വീടുകളില്‍ തന്നെയാണ് ഇവര്‍ ക്വാറന്റീനിലുള്ളത്.
25ന് നഗരസഭയിലെ എല്ലാ ജീവനക്കാര്‍ക്കും കോവിഡ് ടെസ്റ്റ് നടത്തും. അതിന് ശേഷം ഇവരിലാര്‍ക്കെങ്കിലും കോവിഡ് പോസിറ്റീവ് ആയാല്‍ അവരുമായി സമ്പര്‍ത്തില്‍ വന്നിട്ടുള്ളവരെ കണ്ടെത്തി നടപടികള്‍ സ്വീകരിക്കും. കൗണ്‍സിലര്‍മാര്‍ക്കും ടെസ്റ്റില്‍ പങ്കെടുക്കാമെങ്കിലും നിര്‍ബന്ധമില്ലെന്ന് അധികൃതര്‍ പറയുന്നു. ഉദ്യോഗസ്ഥയ്ക്ക് കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് നഗരസഭയുടെ എഞ്ചിനീയറിംഗ് സെക്ഷന്‍ ഇന്ന് മുതല്‍ 29 വരെ അടച്ചിട്ടു.
ഈ മാസം 14-ാം തീയതി എഞ്ചിനീയറിംഗ് സെക്ഷനില്തന്നെയുള്ള ഒരു ഉദ്യോഗസ്ഥയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് അടച്ചിട്ട എഞ്ചിനീയറിംഗ് സെക്ഷന്‍ അണുവിമുക്തമാക്കിയ ശേഷം ഇന്നലെയാണ് തുറന്നത്. എന്നാല്‍, ഇന്നലെ തന്നെ മറ്റൊരുദ്യോഗസ്ഥയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതാണ് ഇന്ന് മുതല്‍ 29 വരെ എഞ്ചിനീയറിംഗ് സെക്ഷന്‍ അടച്ചിടുന്നതിന് കാരണമായത്.