Breaking News

‘സ്റ്റഡി ഇന്‍ സൗദി അറേബ്യ’: ഇനി സൗദിയിലേക്ക് സ്റ്റുഡന്റ് വിസയില്‍ പറക്കാം

റിയാദ്: വിദേശ വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ വിദ്യാഭ്യാസ വിസ സേവനം ആരംഭിച്ച് സൗദി അറേബ്യ. വിദേശ വിദ്യാര്‍ത്ഥികളെയും അക്കാദമിക് വിദഗ്ധരെയും രാജ്യത്തേക്ക് ആകര്‍ഷിച്ച് വിദ്യാഭ്യാസ, ഗവേഷണ മേഖലകള്‍ ഉത്തേജിപ്പിക്കുകയാണ് ഇതിലൂടെ സൗദി ലക്ഷ്യമിടുന്നത്. വ്യാഴാഴ്ച റിയാദില്‍ സമാപിച്ച ദ്വിദിന ഹ്യൂമന്‍ കപ്പാസിറ്റി ഇനിഷ്യേറ്റീവ് കോണ്‍ഫറന്‍സിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

സൗദി സര്‍വ്വകലാശാലകളില്‍ ചേരാന്‍ ആഗ്രഹിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ‘സ്റ്റഡി ഇന്‍ സൗദി അറേബ്യ’ പ്ലാറ്റ്ഫോമിലൂടെയാണ് വിസ നല്‍കുന്നത്. ഇതുവഴി ഹ്രസ്വകാല കോഴ്സുകള്‍ക്ക് അപേക്ഷിക്കാനാകും. പ്ലാറ്റ്‌ഫോമില്‍ വിവിധ ഭാഷകളില്‍ സേവനം ലഭ്യമാണ്. സൗദിയില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതാണ് ഈ പോര്‍ട്ടല്‍. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് വിദ്യാഭ്യാസ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും.

വിദ്യാഭ്യാസ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, അനുബന്ധ വകുപ്പുകള്‍ എന്നിവയുമായി ബന്ധപ്പെട്ട നടപടികള്‍ ഈ സംവിധാനം വഴി എളുപ്പത്തില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും.ഈ പ്ലാറ്റ്‌ഫോം അക്കാദമികിനേയും സാംസ്‌കാരിക സഹകരണത്തേയും പ്രോത്സാഹിപ്പിക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *