

കൊച്ചി: മസാല ബോണ്ട് കേസില്‍ തോമസ് ഐസക്കിനെ തല്‍ക്കാലം ചോദ്യം ചെയ്യേണ്ടെന്ന് കേരള ഹൈക്കോടതി. ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി കൂടിയായ തോമസ് ഐസക്കിനെ തെരഞ്ഞെടുപ്പു സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്നാണ് കോടതി നിലപാട് സ്വീകരിച്ചത്. അതേസമയം, രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് ചില വിശദീകരണം ആവശ്യമാണെന്നും എന്നാല്‍ ഇപ്പോള്‍ തന്നെ വിശദീകരണം വേണമെന്നില്ലെന്ന് കോടതി വ്യക്തമാക്കി. ചോദ്യം ചെയ്യലിന് എന്ന് ഹാജരാകാന്‍ സാധിക്കുമെന്ന് തോമസ് ഐസക് അറിയിക്കണമെന്ന് ഇ.ഡി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് തോമസ് ഐസക്കിന്റെയും കിഫ്ബിയുടെയും ഹര്‍ജികള്‍ വിശദ വാദത്തിനായി മെയ് 22 ലേക്ക് മാറ്റി.







