Breaking News

സംയുക്ത കൃഷി പ്രചോദനമായി; 1000 കിലോയോളം കപ്പ വിളവെടുത്ത് പ്രവാസി കര്‍ഷകന്‍

ആറ്റിങ്ങല്‍: സംയുക്ത കൃഷിയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് 1000 കിലോയോളം വെള്ളക്കപ്പ വിളവെടുത്ത് പ്രവാസി കര്‍ഷകന്‍. അവനവന്‍ചേരി ചിറയില്‍ വീട്ടില്‍ നിസാമുദ്ദീനാണ് കപ്പ കൃഷി നടത്തി വിളവെടുത്തത്. കഴിഞ്ഞ വര്‍ഷം ഓണത്തോടനുബന്ധിച്ച് കര്‍ഷക സംഘം കിഴക്ക് മേഖലാ കമ്മിറ്റി നടത്തിയ സംയുക്ത കൃഷിയില്‍ നിസാമുദ്ദീനും ഭാഗമായിരുന്നു. അതില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് തരിശായി കിടന്ന സ്വന്തം ഭൂമിയില്‍ കപ്പ കൃഷി ചെയ്തത്. പൂര്‍ണ്ണമായി ജൈവ വളം മാത്രം ഉപയോഗിച്ചാണ് കൃഷി നടത്തിയത്. കപ്പക്ക് പുറമെ തെങ്ങും വാഴയും വിവിധയിനം പച്ചക്കറികളും ഇവിടെ കൃഷിചെയ്യുന്നുണ്ട്. അത്തം 1 മുതല്‍ വിളവെടുപ്പ് ആരംഭിച്ചതായും, തികച്ചും ജൈവമായ രീതിയില്‍ കൃഷി ചെയ്ത് വിളവെടുത്ത കപ്പ ഓണച്ചന്തയിലൂടെ വിപണത്തിനെത്തിക്കുമെന്നും നിസാമുദ്ദീന്‍ പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *