Breaking News

വർക്കല ബ്ലോക്കിൽ ഞാറ്റുവേല ചന്തയും കർഷകസഭയും; കാർഷിക ഉൽപ്പന്നങ്ങളുടെ വിപണനത്തിനും സർക്കാർ പദ്ധതികൾക്കും പ്രാധാന്യം

വടശ്ശേരിക്കോണം-ആലുംമൂട് വി.എഫ്.പി.ഒ കേദാരം ഔട്ട്‌ലെറ്റിൽ നടന്ന വർക്കല ബ്ലോക്ക്തല ഞാറ്റുവേല ചന്തയും കർഷകസഭയും വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.

വർക്കല: കാർഷിക വികസന-കർഷകക്ഷേമ വകുപ്പ് സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന “ഞാറ്റുവേല ചന്തയും കർഷകസഭയും” പരിപാടിയുടെ വർക്കല ബ്ലോക്ക്തല ഉദ്ഘാടനം വടശ്ശേരിക്കോണം-ആലുംമൂട് വി.എഫ്.പി.ഒ കേദാരം ഔട്ട്‌ലെറ്റിൽ നടന്നു.വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൻസി അധ്യക്ഷത വഹിച്ചു. വർക്കല ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം. നസീമാബീവി മുഖ്യപ്രഭാഷണം നടത്തി.

കർഷകരെ പ്രോത്സാഹിപ്പിക്കുക, കാർഷിക ഉൽപ്പന്നങ്ങൾക്ക് മികച്ച വിപണി ഒരുക്കുക, സർക്കാർ പദ്ധതികളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. സബ്സിഡികൾ, ധനസഹായ പദ്ധതികൾ, കാർഷിക വികസന പരിപാടികൾ, കാർഷിക വിള ഇൻഷുറൻസ് ഉൾപ്പെടെയുള്ള വിവിധ സർക്കാർ സേവനങ്ങളെക്കുറിച്ച് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ കർഷകസഭയിൽ വിശദീകരിച്ചു.

ഞാറ്റുവേല ചന്തയുടെ ഭാഗമായി കർഷകർ ഉൽപ്പാദിപ്പിച്ച പച്ചക്കറി, പഴവർഗങ്ങൾ, നടീൽ വസ്തുക്കൾ, മൂല്യവർധിത ഉൽപ്പന്നങ്ങൾ, വളങ്ങൾ എന്നിവയുടെ വിപണനവും നടന്നു. മണ്ണിന്റെ പോഷകഘടനയും ശാസ്ത്രീയ വളപ്രയോഗവും നിർണയിക്കാൻ സഹായിക്കുന്ന സോയിൽ ഹെൽത്ത് കാർഡുകളുടെ വിതരണവും പരിപാടിയുടെ ഭാഗമായി നടത്തി.’ആത്മ’ യും കൃഷി വകുപ്പും സംയുക്തമായി തേനീച്ച കർഷകർക്കായി നടപ്പാക്കുന്ന കാര്യശേഷി വികസന പദ്ധതിയുടെ ഭാഗമായി എസ്. സിംജ പരിശീലന ക്ലാസ് നയിച്ചു.

ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ എമിലി സദാശിവൻ, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ സനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.കെ. ആസാദ്, സനൽ കോവൂർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അഫ്സൽ, കൃഷി ഓഫീസർമാരായ ലക്ഷ്മി എസ്.ജെ., അശ്വിനി ജെ.എസ്., ശ്രീലേഖ എസ്., ജാസ്മി വൈ., അനശ്വര ആർ.എസ്., അപർണ, ഹരിഷ്മ എസ്.ജെ., ധന്യ ജി. എന്നിവർ സംസാരിച്ചു.

വർക്കല ബ്ലോക്കിന് കീഴിലുള്ള എട്ട് കൃഷിഭവനുകളിലെ ഉദ്യോഗസ്ഥർ, വിവിധ വകുപ്പുകളിലെ ജീവനക്കാർ, വർക്കല ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ (വി.എഫ്.പി.ഒ.) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, അഗ്രോ സർവീസ് സെന്റർ അംഗങ്ങൾ, കർഷക കർമ്മസേനാംഗങ്ങൾ, കർഷകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *