Breaking News

36-ാമത് ഗണേശോത്സവത്തിന് തുടക്കം; സംസ്ഥാനതല സ്വാഗതസംഘ രൂപീകരണ യോഗം തിരുവനന്തപുരത്ത്

ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു; സംസ്ഥാനത്തുടനീളം വിപുലമായ ആഘോഷങ്ങൾക്ക് തുടക്കമായി

തിരുവനന്തപുരം: കേരളത്തിലാകെ 36-ാമത് ഗണേശോത്സവ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നതിനായുള്ള സംസ്ഥാനതല സ്വാഗതസംഘ രൂപീകരണ യോഗം വ്യാഴാഴ്ച തിരുവനന്തപുരത്ത് നടന്നു. ട്രിവാൻഡ്രം ക്ലബ്ബിൽ നടന്ന ചടങ്ങ് ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു.

മേയർ വി.വി. രാജേഷ് മുഖ്യപ്രഭാഷണം നടത്തി. ഗണേശോത്സവ ട്രസ്റ്റ് മുഖ്യകാര്യദർശി എം.എസ്. ഭുവനചന്ദ്രൻ അധ്യക്ഷത വഹിച്ചു. ശിവസേന സംസ്ഥാന പ്രസിഡന്റ് അഡ്വ. പേരൂർക്കട ഹരികുമാർ ചടങ്ങിൽ പങ്കെടുത്തു.

1991-ൽ തിരുവനന്തപുരത്ത് ആരംഭിച്ച ഗണേശോത്സവം 36 വർഷങ്ങൾ പിന്നിട്ട് ഇന്ന് കേരളത്തിന്റെ പ്രധാന മത-സാംസ്കാരിക ആഘോഷങ്ങളിലൊന്നായി വളർന്നതായി യോഗത്തിൽ വിലയിരുത്തി. ജാതി, മത, രാഷ്ട്രീയ ഭേദമന്യേ ജനപങ്കാളിത്തത്തോടെ ആഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി 2026-ലെ ഗണേശോത്സവ ഒരുക്കങ്ങൾക്ക് സംസ്ഥാനതലത്തിൽ തുടക്കമിട്ടു.

വരും ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം വിപുലമായ ഗണേശോത്സവ പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള വിവിധ തീരുമാനങ്ങൾ സ്വാഗതസംഘ രൂപീകരണ യോഗത്തിൽ കൈക്കൊണ്ടതായി സംഘാടകർ അറിയിച്ചു. ചടങ്ങിൽ ഗണേശോത്സവം ഭക്തിസാന്ദ്രവും ജനപങ്കാളിത്തത്തോടെയും വിജയകരമായി നടത്തുന്നതിനായി എല്ലാവരുടെയും സഹകരണം അഭ്യർഥിക്കുകയും ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *