Breaking News

വാമനപുരം നദീതീര സംരക്ഷണം: നീര്‍ധാര പദ്ധതിക്ക് ആറ്റിങ്ങലില്‍ തുടക്കം

ആറ്റിങ്ങല്‍: വാമനപുരം നദീതീരം സംരക്ഷണത്തിന്റെ ഭാഗമായ നീര്‍ധാര പദ്ധതി നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ പച്ചംകുളം വാര്‍ഡിലെ പൊന്നറ ഏലായിലെ 2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തോടും അനുബന്ധ നീര്‍ച്ചാലുകളുമാണ് വൃത്തിയാക്കിയത്. തുടര്‍ പ്രവര്‍ത്തനങ്ങളില്‍ നഗരപരിധിയിലൂടെ വാമനപുരം നദി കടന്നുപോകുന്ന തീരമേഖലകളും കടവും തോടുകളും വൃത്തിയാക്കും. നദിതീരം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ആവശ്യമായ പ്രദേശങ്ങളില്‍ ജൈവവേലിയും മഴക്കുഴിയും തടയണയും നിര്‍മ്മിച്ച് മണ്ണൊലിപ്പും തടയും.

മഴക്കാലത്ത് നദി കരകവിഞ്ഞൊഴുകി ഉണ്ടാവുന്ന നാശനഷ്ട്ടങ്ങള്‍ ഒഴിവാക്കാനും ഈ പദ്ധതിയിലൂടെ സാധിക്കും. പൊന്നറ ഏലായില്‍ വെച്ച് നടന്ന പരിപാടിയില്‍ വൈസ് ചെയര്‍മാന്‍ ജി.തുളസീധരന്‍ പിള്ള, സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷന്‍മാരായ എസ്.ഷീജ, എസ്.ഗിരിജ, കൗണ്‍സിലര്‍ ജിഎസ്.ബിനു, സോയില്‍ കണ്‍സര്‍വേഷന്‍ ഓവര്‍സീയര്‍ ബിജുചന്ദ്രന്‍, മേജര്‍ ഇറിഗേഷന്‍ ഓവര്‍സീയര്‍ അനീഷ്, അയ്യങ്കാളി നഗരതൊഴിലുറപ്പ് ഓവര്‍സീയര്‍മാരായ ബിഎസ്.ചിന്നു, സ്മിത, നവകേരള മിഷന്‍ പ്രതിനിധികളായ സിന്ധു സുനില്‍, ജയരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *