Breaking News

ശിവഗിരി മഠം സന്ദർശിച്ച് എൻ.എഫ്.ഡി.സി ചെയർമാൻ കൃഷ്ണകുമാർ

വർക്കല: ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ (NFDC) ചെയർമാൻ കൃഷ്ണകുമാർ ശിവഗിരി മഠം സന്ദർശിച്ചു. ബിജെപി പ്രവർത്തകരോടൊപ്പമാണ് അദ്ദേഹം ശിവഗിരിയിലെത്തിയത്. ശ്രീനാരായണ ധർമ്മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് മഹാസമാധിയിൽ എത്തി കൃഷ്ണകുമാർ പ്രാർത്ഥന നടത്തി. വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ പ്രശസ്തിയാർജിച്ച ഇന്ത്യൻ സിനിമാതാരങ്ങൾ അലങ്കരിച്ചിരുന്ന പദവിയിലേക്കാണ് താൻ കേരളത്തിൽ നിന്ന് എത്തുന്നതെന്നും, മികച്ച സിനിമകൾ സൃഷ്ടിക്കപ്പെടുന്നതിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീർഘവീക്ഷണത്തിന്റെ ഭാഗമായാണ് കൃഷ്ണകുമാറിന് ഈ അധ്യക്ഷ പദവി ലഭിച്ചതെന്ന് സ്വാമി സച്ചിദാനന്ദ അഭിപ്രായപ്പെട്ടു. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ അധ്യക്ഷസ്ഥാനത്തെത്തുന്ന ആദ്യ കേരളീയനാണ് കൃഷ്ണകുമാർ.

Related posts

Leave a Reply

Your email address will not be published. Required fields are marked *