
നെയ്യാറ്റിൻകര: തിരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് സാധാരണയായി കവലകളിൽ നടക്കുന്ന കൊട്ടിക്കലാശങ്ങൾ നെയ്യാറ്റിൻകരയിലും ബാലരാമപുരത്തും ഈ തവണ ഒഴിവാക്കി. മേലെതെരുവ് മുത്താരമ്മൻ കോവിലിലെ കാവടി ഘോഷയാത്രയെ തുടർന്നാണ് നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് കവലയിൽ കൊട്ടിക്കലാശം നടത്താതിരുന്നത്. കാവടി ഘോഷയാത്ര ടൗൺ മേഖലയിൽ എത്തുന്ന സാഹചര്യത്തിൽ രാഷ്ട്രീയ പാർട്ടികൾ കൂട്ടായ്മയായി ഈ തീരുമാനം കൈക്കൊണ്ടതാണെന്ന് അറിയിച്ചു.
ഇതിനുപകരമായി നെയ്യാറ്റിൻകര നിയോജകമണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ കൊട്ടിക്കലാശം നടന്നു. പഴയകട, ഉച്ചക്കട, ചെങ്കവിള, ഉദിയൻകുളങ്ങര തുടങ്ങിയ ഇടങ്ങളിലായിരുന്നു പരിപാടികൾ. പാറശ്ശാല നിയോജകമണ്ഡലത്തിൽ മാരായമുട്ടം, പെരുങ്കടവിള, പാലിയോട്, വെള്ളറട, കുന്നത്തുകാൽ, പാറശ്ശാല എന്നിവിടങ്ങളിലും കൊട്ടിക്കലാശം അരങ്ങേറി. കോവളം മണ്ഡലത്തിൽ ബാലരാമപുരത്ത് കൊട്ടിക്കലാശം നടത്താനായിരുന്നു പദ്ധതി.

എന്നാൽ മുന്നണികളിലെ പ്രധാന നേതാക്കളെ ഉൾപ്പെടുത്തി പോലീസ് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ബാലരാമപുരത്ത് കൊട്ടിക്കലാശം ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ ചരിത്രത്തിൽ ആദ്യമായി കൊട്ടിക്കലാശമില്ലാതെ ബാലരാമപുരം ശാന്തമായി. സമീപകാലത്ത് പ്രദേശത്ത് ഉണ്ടായിരുന്ന ചെറിയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് മുൻകരുതൽ നടപടികൾ ശക്തമാക്കിയതെന്ന് പോലീസ് വ്യക്തമാക്കി.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനയിൽ തേമ്പാമുട്ടം പുത്രക്കാട് കോളനിയിലെ ജലവിതരണ ടാങ്കിനടുത്ത് സൂക്ഷിച്ചിരുന്ന മാരകായുധങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് സുരക്ഷ ശക്തമാക്കിയിരുന്നു. പ്രശ്നബാധിത പ്രദേശങ്ങളിൽ ഡ്രോൺ ഉപയോഗിച്ചും പോലീസ് നിരീക്ഷണം നടത്തി.
ചൊവ്വാഴ്ച രാവിലെ എൻ.ഡി.എ.യും യു.ഡി.എഫും നടത്തിയ റോഡ് ഷോകൾ കൊടിന കേന്ദ്രീകരിച്ച് ഒരേസമയം എത്തിയതോടെ ചില സമയം സംഘർഷാവസ്ഥയ്ക്ക് സാധ്യത ഉയർന്നെങ്കിലും, പോലീസ് സമയോചിതമായി ഇടപെട്ട് പ്രവർത്തകരെ വ്യത്യസ്ത ദിശകളിലേക്ക് തിരിച്ചു വിട്ട് സ്ഥിതി നിയന്ത്രണവിധേയമാക്കി.
കൊട്ടിക്കലാശം ഒഴിവാക്കിയതിനാൽ ബാലരാമപുരം കവലയിൽ ഗതാഗതക്കുരുക്ക് ഉണ്ടായില്ല. കൊടിതോരണങ്ങൾ കെട്ടിയിടുകയും ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ ചില വാഹനങ്ങളുടെ പ്രവേശനം നിയന്ത്രിക്കുകയും ചെയ്തതോടെ ഗതാഗതം സുഗമമായി തുടരാൻ കഴിഞ്ഞു. പോലീസ് ഔട്ട്പോസ്റ്റിന് മുന്നിലും പ്രധാന കേന്ദ്രങ്ങളിലും ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …