
കല്ലമ്പലം: റോഡരികിൽ കുഴഞ്ഞുവീണ വികലാംഗനായ മദ്ധ്യവയസ്കൻ സമയബന്ധിതമായ ചികിത്സ ലഭിക്കാതെ മരിച്ച സംഭവം പ്രദേശത്ത് ദുഃഖവും ആശങ്കയും ഉയർത്തി. നാവായിക്കുളം ഡീസന്റ്മുക്ക് മഞ്ചരിയിൽ (കൊടിവിള വീട്) പരേതരായ സഹദേവന്റെയും സൗദാമിനിയുടെയും മകൻ സണ്ണി (61) ആണ് മരിച്ചത്. രാവിലെ പതിവുപോലെ വീട്ടിൽ നിന്ന് വാക്കർ ഉപയോഗിച്ച് ഡീസന്റ്മുക്കിലെ ചായക്കടയിലേക്ക് നടക്കുന്നതിനിടയിൽ മുസ്ലിം പള്ളിക്ക് സമീപം റോഡരികിൽ സണ്ണി കുഴഞ്ഞുവീഴുകയായിരുന്നു. നാട്ടുകാർ ചേർന്ന് കസേരയിൽ ഇരുത്തിയെങ്കിലും സി.പി.ആർ നൽകുകയോ ഉടൻ ആശുപത്രിയി ലെത്തിക്കുകയോ ചെയ്യാൻ ആരും മുന്നോട്ടുവന്നില്ലെന്നാണ് വിവരം.

പൊലീസിനെയും 108 ആംബുലൻസിനെയും വിവരം അറിയിച്ചെങ്കിലും വൈകിയാണ് എത്തിയത്. നിയമനടപടികളുടെ ഭയം മൂലം സ്വകാര്യ വാഹനങ്ങൾ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ തയ്യാറായില്ലെന്നും നാട്ടുകാർ പറയുന്നു. ഏകദേശം ഒരു മണിക്കൂറോളം വൈകി പൊലീസും ആംബുലൻസും എത്തിയപ്പോഴേക്കും സണ്ണി മരിച്ചിരുന്നു.
കടുത്ത പ്രമേഹരോഗത്തെ തുടർന്ന് രണ്ടു വർഷം മുൻപ് ഒരു കാൽ മുറിച്ചുമാറ്റിയിരുന്നെങ്കിലും ആരോഗ്യനില തൃപ്തികരമായിരുന്നു. ഒറ്റയ്ക്കായിരുന്നു താമസം.

കല്ലമ്പലം എസ്.ഐ സുനിൽകുമാർ. എസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. തുടർന്ന് സ്വന്തം വീട്ടിലും അഞ്ചുതെങ്ങിലെ സഹോദരിയുടെ വീട്ടായ പി.എസ്.സി യിലും പൊതുദർശനത്തിന് വച്ചശേഷം അറ്റിങ്ങൽ ശാന്തിതീരം ശ്മശാനത്തിൽ സംസ്കരിച്ചു.
സഹോദരങ്ങൾ: സീന, സുരേഷ്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കല്ലമ്പലം പൊലീസ് കേസെടുത്തു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …