Breaking News

ആരോഗ്യ മേഖലയിൽ അനാസ്ഥ: വർക്കലയിൽ കോൺഗ്രസിന്റെ പ്രതിഷേധ ധർണ്ണ

ധർണ്ണ കോവളം എം.എൽ.എ – എം.വിൻസെന്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു .

വർക്കല: സംസ്ഥാന സർക്കാരിന്റെ ആരോഗ്യ മേഖലയോടുള്ള അവഗണനയ്ക്കും അനാസ്ഥയ്ക്കുമെതിരെ കെപിസിസിയുടെ ആഹ്വാനപ്രകാരം വർക്കല താലൂക്ക് ഗവൺമെന്റ് ആശുപത്രിക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി.

വർക്കല മൈതാനം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനത്തിൽ നൂറോളം പ്രവർത്തകർ താലൂക്ക് ആശുപത്രി മുന്നിലെത്തുക യായിരുന്നു. തുടർന്ന് ആശുപത്രി കവാടത്തിൽ പ്രതിക്ഷേധക്കാരെ പോലീസ് തടഞ്ഞു. വർക്കല, നാവായിക്കുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്ത നേതൃത്വത്തിലാണ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്.

കോൺഗ്രസ് വർക്കല ബ്ലോക്ക് പ്രസിഡന്റ് എം. എൻ. റോയിയുടെ അധ്യക്ഷതയിൽ ധർണ്ണ കോവളം എം.എൽ.എ – എം.വിൻസെന്റ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ബി.ആർ.എം. ഷെഫീർ മുഖ്യ പ്രാസംഗികനായി. മുനിസിപ്പൽ പാർലമെൻററി പാർട്ടി നേതാവ് പി എം ബഷീർ, മണ്ഡലം പ്രസിഡന്റ് സജി വേളിക്കാട്, ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിമാരായ പി.വിജയൻ, അഡ്വ: പി.റിഹാസ് , ഷിബു , ഡിസിസി എക്സിക്യൂട്ടീവ് അംഗം കെ.രഘുനാഥൻ, മുനിസിപ്പൽ കൗൺസിലർ സലിം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പള്ളിക്കൽ നിഹാസ്, വെട്ടൂർ ഷാലിബ്, ഡി സി സി മെമ്പർ അസിം ഹുസൈൻ തുടങ്ങി പ്രാദേശിക കോൺഗ്രസ്സ് നേതാക്കളുൾപ്പടെ നൂറോളം പ്രവർത്തകർ ധർണയിൽ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *