Breaking News

ആറ്റിങ്ങൽ കരിച്ചിയിൽ രാത്രികാലങ്ങളിൽ കക്കൂസ് മാലിന്യങ്ങൾ തോട്ടിൽ ഒഴുക്കുന്നു; വാമനപുരം നദിക്ക് ഭീഷണി

ആറ്റിങ്ങൽ: അയിലം റോഡിലെ കരിച്ചിയിൽ പ്രദേശത്ത് രാത്രികാലങ്ങളിൽ കക്കൂസ് മാലിന്യങ്ങൾ വാഹനത്തിൽ തോടുകളിൽ ഒഴുക്കിവിടുന്നുവെന്ന ഗൗരവമായ പരാതി നാട്ടുകാരിൽ നിന്നും ഉയരുന്നു. കഴിഞ്ഞ ഞായറാഴ്ച (അർദ്ധരാത്രി 12.45)-ഓടെ തച്ചൂർകുന്ന് – തെന്നൂർ മാടൻകാവ് സമീപത്തെ തോട്ടിൽ കക്കൂസ് മാലിന്യം തള്ളിയതായി നാട്ടുകാർ അറിയിക്കുന്നു.

മാസങ്ങളായി ഈ ഭാഗത്ത് രൂക്ഷമായ ദുർഗന്ധവും കക്കൂസ് മാലിന്യത്തിന്റെ അവശിഷ്ടങ്ങളും തോട്ടിനരികിൽ കണ്ടുവരുന്നതായി നാട്ടുകാർ പറയുന്നു. പല ദിവസങ്ങളിലും തോട്ടിൻറെ ഒഴുക്കിൽ വൃത്തിഹീനമായ അവശിഷ്ടങ്ങൾ കണ്ടെത്തിയതോടെ, പ്രദേശവാസികൾ അറിയാതെ ഈ ഭാഗത്ത് മാലിന്യം തള്ളിവരുകയാണെന്ന സംശയം ശക്തമായി.

തോട്ടിലൂടെയുള്ള ഈ മാലിന്യമുൾപ്പടെയുള്ള ജലത്തിന്റെ ഒഴുക്കൊടുവിൽ വാമനപുരം നദിയിൽ ചേരുന്നു. ആറ്റിങ്ങൽ, നെടുമങ്ങാട്, വാമനപുരം, ഉൾപ്പെടെ ലക്ഷക്കണക്കിന് ആളുകൾക്കുള്ള കുടിവെള്ള സ്രോതസ്സാണ് ഈ നദി. കക്കൂസ് മാലിന്യങ്ങൾ നദിയിൽ ചേരുന്നത് ആരോഗ്യരംഗത്ത് ഗൗരവമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാനിടയാക്കും എന്നാണ് ജനങ്ങളുടെ ആശങ്ക.

കഴിഞ്ഞദിവസം രാത്രിയിൽ തോട്ടിൽ മാലിന്യം ഒഴുക്കിയ ശേഷം കടന്നു പോകാൻ ശ്രമിച്ച വാഹനത്തെ തടയാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും വാഹനം വെട്ടിച്ച് കടന്നു കളഞ്ഞു. കിഴക്കേനാലുക്ക് മുതൽ തച്ചൂർകുന്ന് ജംഗ്ഷൻ വരെയുള്ള റോഡിലേക്ക് നിരവധി വീടുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നതായി അറിയപ്പെടുന്നു. ഇതിന്റെ ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റവാളികളെ ഉടൻ കണ്ടെത്തണമെന്ന് നാട്ടുകാർ പോലീസിനോട് ആവശ്യപ്പെട്ടു.

സാമൂഹ്യവിരുദ്ധർ മനുഷ്യരോഗവും ജലദൂഷണവും കണക്കിലെ ടുക്കാതെയാണ് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ തുടരുന്നത്. ഇത്തരം നടപടികൾക്കെതിരെ കർശന നടപടി സ്വീകരിക്കണ മെന്നും, പ്രശ്നം ആവർത്തിക്കാതിരിക്കാൻ ഉദ്യോഗസ്ഥ തലത്തിൽ നിരീക്ഷണം ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *