കല്ലമ്പലം : മത്സരിച്ച നാലു വാർഡുകളിലും സി.പി.എം. നേതൃത്വം പരാജയപ്പെടുത്തി എന്നാരോപിച്ച് നാവായിക്കുളം പഞ്ചായത്തിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് സി.പി.ഐ. ബഹിഷ്കരിച്ചു. ഗ്രൂപ്പുപോരിൽ സ്വന്തം സ്ഥാനാർഥികളെപ്പോലും സി.പി.എം. ഒതുക്കാൻ ശ്രമിച്ചതായും മേഖലയിലുണ്ടായ എൽ.ഡി.എഫ്. മുന്നേറ്റം നാവായിക്കുളത്തിനു സാധ്യമാകാതെ വന്നത് സി.പി.എമ്മിലെ വിഭാഗീയതയാണെന്നും സി.പി.ഐ. ആരോപിക്കുന്നു.
എന്നാൽ, സംഘടനാ ശേഷിയില്ലാത്തതിനാൽ പരാജയപ്പെട്ടതിന് സി.പി.എമ്മിനെ കുറ്റപ്പെടുത്താനാണ് സി.പി.ഐ. ശ്രമിക്കുന്നതെന്നാണ് സി.പി.എം. വൃത്തങ്ങൾ പറയുന്നത്.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

- വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ

- വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ

- വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും

- അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
