വർക്കല : വർക്കലയിൽ താമസിച്ചുവന്ന ഫ്രഞ്ച് വനിതയെ കാണാനില്ലെന്ന പരാതി പോലീസിനെ സമ്മർദ്ദത്തിലാക്കി. ഒടുവിൽ മൂന്നാറിലുണ്ടെന്ന് സ്ഥിരീകരിച്ചതോടെയാണ് ആശ്വാസമായത്. വർക്കല കുരയ്ക്കണ്ണിയിലെ റിസോർട്ടിൽ താമസിച്ചുവന്ന ഫ്രാൻസ് സ്വദേശിനി ഹണി യാസ്മിന(36) യെയാണ് കഴിഞ്ഞ 16 മുതൽ കാണാതായത്. സഹോദരി ഹണി ഇസ്മഹാനൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. ഇടയ്ക്കിടയ്ക്ക് മറ്റ് സ്ഥലങ്ങൾ സന്ദർശിക്കാൻ പോകുന്ന ഹണി യാസ്മിന രണ്ട് ദിവസങ്ങൾക്കകം തിരിച്ചെത്തുമായിരുന്നു. 16 ന് മൊബൈൽ ഫോൺ പോലുമെടുക്കാതെ മുറിയിൽ നിന്നിറങ്ങിയ ഇവർ അഞ്ച് ദിവസമായിട്ടും തിരിച്ചെത്തിയില്ല. തുടർന്നാണ് റിസോർട്ടുടമ പോലീസിൽ പരാതി നൽകിയത്. വിദേശവനിതയെ കാണാനില്ലെന്ന പരാതിയിൽ വർക്കല പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ചില മലയാളി സുഹൃത്തുക്കൾക്കൊപ്പമാണ് ഇവർ പോയതെന്ന് വിവരം പോലീസിന് ലഭിച്ചു. അവർ സാമൂഹിക മാധ്യമങ്ങളിലിട്ട മൂന്നാറിൽ നിന്നുള്ള ചിത്രങ്ങളിൽ ഫ്രഞ്ച് വനിതയുമുണ്ടായിരുന്നു. അവരുടെ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് കാണാതായ ഹണി യാസ്മിന അവർക്കൊപ്പമുണ്ടെന്ന് സ്ഥിരീകരിച്ചത്. ഇവർ മൂന്നാറിൽ ട്രിപ്പിന് പോയതാണെന്നും തിരിച്ചുവന്നുകൊണ്ടിരിക്കയാണെന്നും അറിയിച്ചു. സംഭവമറിഞ്ഞ് ഡി.ഐ.ജി. അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥർ വർക്കലയിലെത്തിയിരുന്നു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

- വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ

- വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ

- വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും

- അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
