

കല്ലമ്പലം : കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ നാവായിക്കുളം ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചു. ഐടി മിഷൻ, IKM, CDIT, ഡിജിറ്റൽ യൂണിവേഴ്സിറ്റി, DAKF എന്നീ സർക്കാർ ഏജൻസികളുടെ സഹായത്തോടെ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പിലാക്കിയ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ നേട്ടം കൈവരിച്ചത്. നവംബർ 9 ന് രാവിലെ 11 മണിക്ക് നാവായിക്കുളം ദേവസ്വം ഓഡിറ്റോറിയത്തിൽ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിപി മുരളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ IKM ഡയറക്ടർ സന്തോഷ് ബാബു IAS ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം നടത്തി. ഈ യോഗത്തിൽ നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബേബി രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ പ്രിയദർശിനി,ബേബി സുധ, ബ്ലോക്ക്പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് ഡിജിറ്റൽ സാക്ഷരത കോർഡിനേറ്റർ കെ ജി ബിജു, അംഗനവാടി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, സിഡിഎസ് അംഗങ്ങൾ, സാക്ഷരതാ പഠിതാക്കൾ, രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ, എന്നിവർ പങ്കെടുത്തു. സി ഡി എസ് ചെയർ പേഴ്സൻ നാൻസി. ബി കൃതജ്ഞത പറഞ്ഞു.



