Breaking News

ബൈക്ക് വൈദ്യുതത്തൂണിലിടിച്ച് വിദ്യാർഥി മരിച്ചു

വർക്കല : നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതത്തൂണിലിടിച്ച് ഓടയിലേക്കു മറിഞ്ഞ് ഐ.ടി.ഐ. വിദ്യാർഥി മരിച്ചു. വർക്കല പാലച്ചിറ പുഷ്പകവിലാസത്തിൽ സന്തോഷിന്റെയും അരുവിയുടെയും മകൻ സരുൺ(22) ആണ് മരിച്ചത്.

വ്യാഴാഴ്ച വൈകീട്ട് 3.45-ഓടെ വട്ടപ്ലാംമൂട്-നരിക്കല്ലുമുക്ക് റോഡിലായിരുന്നു അപകടം. വട്ടപ്ലാംമൂടുനിന്ന് നരിക്കല്ലുമുക്കിലേക്കു പോകുകയായിരുന്ന സരുൺ സഞ്ചരിച്ച ബുള്ളെറ്റ് നിയന്ത്രണംതെറ്റി വൈദ്യുതത്തൂണിൽ ഇടിക്കുകയായിരുന്നു. തുടർന്ന് സരുൺ തെറിച്ച് സമീപത്തെ ഓടയിലേക്കു വീണു. നാട്ടുകാർ പുത്തൻചന്തയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related posts

Leave a Reply

Your email address will not be published. Required fields are marked *