Breaking News

ദേശീയപാതാവികസനം: നഷ്ടപരിഹാര അദാലത്ത്‌ കേന്ദ്രം അടൂർ പ്രകാശ് എം.പി. സന്ദർശിച്ചു

ആറ്റിങ്ങൽ : നിർദ്ദിഷ്ട ആറ്റിങ്ങൽ ബൈപ്പാസ്‌ ഉൾപ്പെടുന്ന കടമ്പാട്ടുകോണം-കഴക്കൂട്ടം ദേശീയപാതാവികസനത്തിന്റെ നഷ്ടപരിഹാര വിതരണവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ആറ്റിങ്ങൽ ഗവ. ടൗൺ യു.പി. സ്കൂളിൽ നടന്ന അദാലത്ത് അടൂർ പ്രകാശ് എം.പി. സന്ദർശിച്ചു. റോഡ് വികസനത്തിനായി ഭൂമി വിട്ടുനൽകിയവർക്കുള്ള നഷ്ടപരിഹാരം വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് അദാലത്ത് സംഘടിപ്പിച്ചത്. കടമ്പാട്ടുകോണം മുതൽ മാമം വരെയുള്ള ഭൂമിയുടെ നഷ്ടപരിഹാര വിതരണവുമായി ബന്ധപ്പെട്ടായിരുന്നു അദാലത്ത്. നഷ്ടപരിഹാരം ലഭിക്കുന്നതിനാവശ്യമായ രേഖകൾ സമർപ്പിക്കുന്നതിനും അദാലത്ത് അവസരമൊരുക്കി. ഭൂവുടമകളിൽ ഭൂരിഭാഗം പേരും അദാലത്തിൽ പങ്കെടുത്തു. അദാലത്തിനെത്തിയവരുമായി എം.പി. ആശയവിനിമയം നടത്തി. നടപടികൾ വേഗത്തിലാക്കണമെന്ന് ഉദ്യോഗസ്ഥരോട്‌ ആവശ്യപ്പെട്ടതായി എം.പി. അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *