
നാട്ടൂക്കാർ പിടികൂടിയ പെരുമ്പാമ്പ്

കിളിമാനൂർ: അടയമൺ പയ്യനാട് ക്ഷേത്രത്തിന് സമീപമാണ് വീണ്ടും നാട്ടുകാർ പെരുമ്പാമ്പിനെ പിടികൂടിയത്. ഒരാൾക്ക് കടിയേറ്റു. ഒരാഴ്ച്ചയ്ക്ക് ഇടയിൽ രണ്ടാമത്തെ പെരുമ്പാമ്പിനെയാണ് നാട്ടുക്കാർ പിടികൂടി പാലോട് വനം വകുപ്പിന് കൈമാറിയത്.
കഴിഞ്ഞ ദിവസം രാത്രി 8.30ന് ബൈക്കിൽ വീട്ടിലേക്ക് വന്ന യുവവാണ് റോഡിൽ കിടക്കുന്ന പെരുമ്പാമ്പിനെ കണ്ടത്. തുടർന്ന് നാട്ടുക്കാരുമായി നടത്തിയ തെരച്ചിലിൽ തൊട്ടടുത്ത കുറ്റിക്കാട്ടിൽ കയറിയ പെരുമ്പാമ്പിനെ നാട്ടൂക്കാർ പിടികൂടി ചാക്കിൽ ആക്കി.