
ന്യൂഡല്‍ഹി: മാര്‍ത്തോമ്മാ സഭ മുന്‍ അധ്യക്ഷന്‍ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപൊലീത്ത എക്കാലവും സ്മരിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വലിയ മെത്രാപൊലീത്തയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടുള്ള ട്വീറ്റിലായിരുന്നു പ്രധാനമന്ത്രി ഇങ്ങനെ കുറിച്ചത്. സമൂഹത്തിന്റെ ദുരുതവും ദുഃഖവും അകറ്റാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ പേരിലും അധ്യാത്മിക സമ്പന്നതയുടെ പേരിലും അദ്ദേഹം എക്കാലവും സ്മരണകളില്‍ നിറഞ്ഞുനില്‍ക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.