
ന്യൂജേഴ്സി: സമൂഹത്തിന് മാതൃകയാകുന്ന വ്യക്തിത്വങ്ങളുടെ സംഭാവനകളെ ആദരിക്കുകയും ധാർമ്മിക-സാംസ്കാരിക മൂല്യങ്ങളുടെ വളർച്ചയ്ക്ക് പ്രചോദനമാകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നാമം (NAMAM) – എം.ബി.എൻ ഫൗണ്ടേഷൻ സംയുക്തമായി സംഘടിപ്പിക്കുന്ന “നാമം എക്സലൻസ് അവാർഡ് 2026” ഓഗസ്റ്റ് 2-ന് ന്യൂജേഴ്സിയിൽ നടക്കും.
ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ന്യൂജേഴ്സിയിലെ ഫോർഡ്സിലുള്ള റോയൽ ആൽബർട്സ് പാലസിൽ നടക്കുന്ന ചടങ്ങിൽ കലാ-സാംസ്കാരിക പരിപാടികളും അരങ്ങേറും. നേതൃത്വം, സംരംഭകത്വം, നവീകരണം, സാമൂഹ്യ സേവനം, കല, സംസ്കാരം, ആരോഗ്യം, വിദ്യാഭ്യാസം, ബിസിനസ് തുടങ്ങിയ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെയാണ് അവാർഡിലൂടെ ആദരിക്കുന്നത്.
2009 മുതൽ പ്രവർത്തിച്ചുവരുന്ന സാംസ്കാരിക-ജീവകാരുണ്യ സംഘടനയായ നാമവും എം.ബി.എൻ ഫൗണ്ടേഷനും ചേർന്ന് നടത്തുന്ന ഈ പരിപാടി ലോകമെമ്പാടുമുള്ള ഇന്ത്യൻ സമൂഹത്തിന്റെ ശ്രദ്ധ നേടിയിട്ടുണ്ട്. 2010 മുതൽ നാമം സംഘടിപ്പിച്ചുവരുന്ന എക്സലൻസ് അവാർഡ് നൈറ്റ്, സ്പ്രിംഗ് ഫെസ്റ്റിവൽ, വിവിധ ജീവകാരുണ്യ പദ്ധതികൾ എന്നിവയും ശ്രദ്ധേയമായ പ്രവർത്തനങ്ങളായി മാറിയിട്ടുണ്ട്.
പരിപാടിയുടെ ഒരുക്കങ്ങൾ പുരോഗമിച്ചുവരുകയാണെന്ന് നാമം ഫൗണ്ടറും സെക്രട്ടറി ജനറലുമായ മാധവൻ ബി. നായർ, പ്രസിഡന്റ് പ്രദീപ് മേനോൻ, കോർഡിനേറ്റർ സത്യ വൈ, സെക്രട്ടറി ബിന്ദു സത്യ, ട്രഷറർ സിറിയക് എബ്രഹാം എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
പ്രദീപ് മേനോൻ – 516 450 8155
സത്യ വൈ – 732 213 5613
ബിന്ദു സത്യ – 732 213 5346
സിറിയക് എബ്രഹാം – 732 259 1037
ഇ-മെയിൽ: namamawards@gmail.com
വെബ്‌സൈറ്റുകൾ: www.namam.org, www.mbnfoundation.org
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …

