Breaking News

നഗരൂരിൽ വീട്ടമ്മയെയും കുടുംബത്തെയും വീട്ടിൽ കയറി ആക്രമിച്ച സംഘം പിടിയിൽ

നഗരൂർ : വീട്ടമ്മയ്ക്കെതിരെ അപവാദ പ്രചരണം നടത്തിയതിന് വീട്ടമ്മ പോലീസിൽ പരാതി നൽകിയ വിരോധത്താൽ വീട്ടമ്മയെയും കുടുംബത്തെയും വീട്ടിൽ കയറി ആക്രമിച്ച സംഘം പിടിയിൽ. ചപ്പാത്തുമുക്ക് വാവറ വീട്ടിൽ അഖിൽ( 29), വഞ്ചിയൂർ ചിന്നു സദനത്തിൽ അഖിൽ (28), കണ്ണാട്ടുകോണം സുധർമ്മലയത്തിൽ ചന്തു എന്ന ജിതിൻ രാജ് (28), വരയടിക്കുന്നു ലീല മന്ദിരത്തിൽ സുജിത് (29) എന്നിവരെയാണ് നഗരൂർ പോലീസ് അറസ്റ്റ് ചെയ്തത്. നഗരൂർ എസ്. എച്ച്. ഒ ഷിജുവിന്റെ നേതൃത്വത്തിൽ ജിഎസ്ഐ ഉദയകൃഷ്ണൻ, എ. എസ്. ഐ താജുദീൻ, എസ്. സി. പി. ഒമാരായ ഷാബു, സംജിത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *