

വർക്കല: തിരുവനന്തപുരം കോർപ്പറേഷനിലെയും മറ്റ് തദ്ദേശസ്ഥാപനങ്ങളിലെ യും പട്ടികജാതി ക്ഷേമ ഫണ്ട് സിപിഎം നേതാക്കൾ തട്ടിയെടുത്തത് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വർക്കല മുനിസിപ്പാലിറ്റിക്കു മുന്നിൽ ബിജെപി പ്രവർത്തകർ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. കെ ജി സുരേഷ് അധ്യക്ഷത വഹിച്ച പരിപാടിയുടെ ഉദ്ഘാടനം ബിജെപി ജില്ലാ ട്രഷറർ നിഷാന്ത് സുഗുണൻ നിർവഹിച്ചു. ബിജെപി നേതാക്കളായ സജി മുല്ലനല്ലൂർ,തച്ചോട് സുധീർ, എസ്.കെ .എം സുനിൽകുമാർ, സുമേഷ് തുടങ്ങിയവർക്കൊപ്പം വർക്കല മുനിസിപ്പാലിറ്റിയിലെ എല്ലാ ബിജെപി കൗൺസിലർമാരും പങ്കെടുത്തു.