Breaking News

നാവായിക്കുളത്ത് നിരഞ്ജത്തിന്റെ തറക്കല്ലിടല്‍ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കും

കല്ലമ്പലം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് നാവായിക്കുളം വെട്ടിയറ സ്വദേശി നിരഞ്ജന് ജയദേവന്‍ മാസ്റ്റര്‍ സ്മാരക പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച് നല്കുന്ന നിരഞ്ജം എന്ന വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം ശനിയാഴ്ച പകല്‍ 2 മണിക്ക് നാവായിക്കുളം ദേവസ്വം ആഡിറ്റോറിയത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കും. സൊസൈറ്റി പ്രസിഡന്റ് മടവൂര്‍ അനില്‍ ചടങ്ങില്‍ അധ്യക്ഷനാകും.

സൊസൈറ്റിയുടെ സൊസൈറ്റിയുടെ ഭവന നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി ഇതിനകം 2 വീടുകള്‍ നിര്‍മ്മിച്ചു നല്കി കഴിഞ്ഞു. നാലാമത്തെ വീടായാണ് നിരഞ്ജന് വീട് നിര്‍മ്മിക്കുന്നത്. കിളിമാനൂര്‍ ബ്ലോക്ക് പരിധിയില്‍ സാമ്പത്തിക പ്രയാസം മൂലം മിടുക്കരായ ഒരു കുട്ടിയുടെ പോലും ഉപരിപഠന സാധ്യത ഇല്ലാതാകരുത് എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സൊസൈറ്റിയുടെ ഭാവി പഠനത്തിന് ഒരു കൈത്താങ്ങ് പദ്ധതി പ്രാകാരം സഹായം നല്ലിവരുന്നത്. ഇതിനകം ലാപ്‌ടോപ്, ടാബുകള്‍, സ്‌കോളര്‍ഷിപ്പ് അടക്കം നിരവധി പദ്ധതികളാണ് സൊസൈറ്റി ഇതിനകം കുട്ടികള്‍ക്കായി കൈമാറിയത്. നിര്‍ധന രോഗികള്‍ക്ക് സൗജന്യ ആംബുലന്‍സ് സേവനം, പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയും സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഇ.കെ.നായാനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റുമായി ചേര്‍ന്ന് നല്കിവരുന്നു. വൃക്കരോഗികള്‍, ക്യാന്‍സര്‍ രോ?ഗികള്‍ എന്നിവമൂലം ദുരിതമനുഭവിക്കുന്ന നിര്‍ധന കുടുംബങ്ങള്‍ക്ക് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സാമ്പത്തിക സഹായവും നല്കി വരുന്നുണ്ട്.

ചലച്ചിത്ര പുരസ്‌കാരം ലഭിച്ച വേളയില്‍ നിരഞ്ജനെ അഭിനന്ദിക്കാനായി സൊസൈറ്റി ഭാരവാഹികള്‍ എത്തിയപ്പോഴാണ് സ്വന്തമായി ഒരു വീട് ഇല്ലാതെ അരക്ഷിതാവസ്ഥയിലാണ് നിരഞ്ജന്‍ ജീവിക്കുന്നതെന്ന് മനസിലാക്കിയത്. തുടര്‍ന്ന് അന്ന് തന്നെ സൊസൈറ്റി നിരഞ്ജന് എല്ലാ സൗകര്യങ്ങളോടും കൂടിയ വീട് നിര്‍മ്മിച്ച് നല്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. വീട് നിര്‍മ്മാണം ആറ് മാസത്തിനുള്ളില്‍ തീര്‍ക്കുവാനാണ് സൊസൈറ്റിയുടെ പദ്ധതി. വീടിന്റെ തറക്കല്ലിടല്‍ ചടങ്ങിന് ശേഷം നാവായിക്കുളം ദേവസ്വം ആഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഇതുമായി ബന്ധപ്പെട്ട സമ്മേളനം ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പരിധിയില്‍ പഠനസഹായം ആവശ്യമുള്ള നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ഓണക്കോടിയും ടാബുകളും മന്ത്രി വി.ശിവന്‍കുട്ടി വിതരണം ചെയ്യും.

നിരഞ്ജന് വീടൊരുക്കുവാനായി സി.പി.എം വെട്ടിയറ ബ്രാഞ്ച് കമ്മറ്റി വാങ്ങി നല്കിയ ഭൂമിയുടെ ആധാരം സി.പി.എം ജില്ലാ സെക്രട്ടറി അഡ്വവി.ജോയി എം.എല്‍.എ കൈമാറും. കിടപ്പുരോഗികള്‍ക്കുള്ള ഓണക്കോടി വിതരണം എ.എ.റഹിം എം.പി നിര്‍വ്വഹിക്കും. സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ രഞ്ജിത്ത് നിരഞ്ജനെ ആദരിക്കും. കേരളീയം ജനറല്‍ സെക്രട്ടറി എന്‍.ആര്‍.ഹരികുമാര്‍, കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി, ഒ.എസ്.അംബിക എം.എല്‍.എ, സി.പി.എം ഏരിയാ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രന്‍, ജി.രാജു, ജി.വിജയകുമാര്‍, ഡി.സ്മിത, ഇ.ജലാല്‍, എസ്.രഘുനാഥന്‍, ബേബീ രവീന്ദ്രന്‍, എസ്.സുധീര്‍, തുടങ്ങിയവര്‍ സംസാരിക്കും.

സൊസൈറ്റി സെക്രട്ടറി എം.ഷാജഹാന്‍ സ്വാഗതവും സി.പി.എം നാവായിക്കുളം ലോക്കല്‍ സെക്രട്ടറി സലിംകുമാര്‍ നന്ദിയും പറയും. ജയദേവന്‍ മാസ്റ്റര്‍ സ്മാരക സൊസൈറ്റി ഭാരവാഹികള്‍ കല്ലമ്പലം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ സൊസൈറ്റി പ്രസിഡന്റ് മടവൂര്‍ അനില്‍, വൈസ് പ്രസിഡന്റ് തട്ടത്തുമല ജയചന്ദ്രന്‍, സെക്രട്ടറി എം.ഷാജഹാന്‍, സലിംകുമാര്‍, എസ്.സുധീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *