Breaking News

വര്‍ക്കലയില്‍ വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ചു

രവീന്ദ്രന്‍

വര്‍ക്കല: വര്‍ക്കലയില്‍ വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ചു. വര്‍ക്കല ജനതാമുക്ക് ആര്‍.പി.നിവാസില്‍ രവീന്ദ്ര(73)നാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.45 നായിരുന്നു സംഭവം. ജനതാമുക്ക് പെട്രോള്‍ പമ്പിന് സമീപമുള്ള റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിന് മുന്നില്‍ പെട്ടാണ് മരണം സംഭവിച്ചതെന്നാണ് സൂചന.

മൃതദേഹം ഇപ്പോള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലാണുള്ളത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണെന്ന് അയിരൂര്‍ പോലീസ് അറിയിച്ചു. പ്രഭലയാണ് ഭാര്യ. വര്‍ക്കല-ഇടവ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന പാലയ്ക്കാവിലമ്മ ബസിന്റെ ഉടമകളായ ബിനു, ബിജു എന്നിവര്‍ മക്കളാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *