Breaking News

A.K.G സെന്ററിന് സമീപത്തെ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം

തിരുവനന്തപുരം: എകെജി സെൻററിനു സമീപത്തെ കടവരാന്തയിൽ ഉറങ്ങിക്കിടന്നിരുന്ന ബീമാപള്ളി സ്വദേശി ഷെഫീക്കിന് ഇൻറർലോക്ക് കട്ട കൊണ്ട് തലയിലും കാലുകളിലും മാരകമായി ഇടിച്ചു പരിക്കേൽപ്പിച്ച് കൊലപ്പെടുത്തിയ കടയ്ക്കാവൂർ സ്വദേശി അക്ബർഷാ ക്ക് തിരുവനന്തപുരം തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി ജഡ്ജ് പ്രസൂൺ മോഹൻ ജീവപര്യന്തം തടവിനും 5 ലക്ഷം രൂപ പിഴയും കേസിലെ തെളിവ് നശിപ്പിച്ചതിൽ 5 കൊല്ലം കഠിന തടവിനും 10000 രൂപ പിഴയായി ഒടുക്കാനും കോടതി ശിക്ഷ വിധിച്ചു.

പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ: വേണി. കെ

കൊല്ലപ്പെട്ട ബീമാപള്ളി സ്വദേശി ഷെഫീക്ക്

06.04.2023 തീയതി രാത്രിയിലാണ് സെൻറ് ജോസഫ് സ്കൂളിന് എതിർവശത്തുള്ള കുട്ടനാട് റസ്റ്റോറൻറ് വരാന്തയിൽ ഉറങ്ങിക്കിടന്ന ഷഫീഖിനെ ഇൻറർലോക്ക് കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ചത്. കേസിലെ പ്രതിയായ അക്ബർ ഷാ തിരുവനന്തപുരം ജില്ലയിൽ അങ്ങോളമിങ്ങോളമായി ഇരുപതോളം കേസുകളിൽ പ്രതിയാണ് ഇയാളെ നാളിതുവരെ ഒരു കേസിലും ശിക്ഷിച്ചിട്ടില്ല. സാക്ഷികളെ ഭീഷണിപ്പെടുത്തിയും മർദ്ദിച്ചും തനിക്ക് അനുകൂലമായി മൊഴി പറയിച്ച് രക്ഷപ്പെട്ടു പോകുന്നതാണ് ഇയാളുടെ പതിവ്. അക്ബർഷ ജുഡീഷ്യൽ കസ്റ്റഡിയിൽ ആയിരുന്നിട്ട് കൂടി ഇയാൾക്കെതിരെ തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി IV ൽ നടന്നുവരുന്ന കഞ്ചാവ് കേസിൽ മൊഴി നൽകാൻ സാക്ഷികൾ തയ്യാറായില്ല.

സ്ഥിരം വാഹന മോഷ്ടാവായ അക്ബർഷയെ വഞ്ചിയൂർ എസ്ഐക്ക് കാണിച്ചു കൊടുത്തതിലുള്ള വിരോധത്തിലാണ് ഷെഫീക്കിനെ മാരകമായി പരിക്കേൽപ്പിച്ചത് .

സമീപത്തുള്ള മറ്റൊരു കടവരാന്തയിൽ കിടന്നിരുന്നയാൾ സംഭവം നേരിൽ കണ്ടിരുന്നു അയാളുടെ മൊഴിയും സമീപത്തെ റസ്റ്റോറന്റിലും, ഹോമിയോ ഫാർമസിയിലും സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളുമാണ് കേസിൽ നിർണായക തെളിവുകൾ ആയത്.

കണ്ടോന്മെന്റ് SHO ആയിരുന്ന ഷാഫി. ബി.എം അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ: വേണി. കെ ഹാജരായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *