Breaking News

മാരായമുട്ടം ജോസ് വധം: പ്രതിക്ക് 27 വർഷം തടവു ശിക്ഷ.

മാരായമുട്ടം: ബിവറേജ് ഷോപ്പിന് മുന്നിൽ വച്ച് 2014 ൽ വടകര ജോസ് എന്നയാളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ മാരായമുട്ടം പെരുങ്കടവിള സ്വദേശി ചീനിവിള പുത്തൻവീട്ടിൽ ബിനു എന്ന് വിളിക്കുന്ന അനിൽകുമാറിനെയാണ് കോടതി ശിക്ഷിച്ചത്.

തിരുവനന്തപുരം അഡിഷണൽ സെഷൻസ് ഏഴാം കോടതി ജഡ്ജ് പ്രസൂൺ മോഹൻ ആണ് വിധി പ്രസ്താവിച്ചത്. കുറ്റക്കാരെനെന്ന് കണ്ടെത്തിയ പ്രതിക്ക് ജീവപര്യന്തം തടവിനും, ജോസിനൊപ്പം ഉണ്ടായിരുന്ന ശരത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കുറ്റത്തിന് 13 വർഷത്തെ കഠിന തടവിനും, 11 ലക്ഷത്തി 25000 രൂപ പിഴയായി ഒടുക്കാനും ശിക്ഷ വിധിച്ചു. 13 വർഷത്തെ കഠിനതടവിനുശേഷം ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കണ മെന്ന് വിധി ന്യായത്തിൽ പ്രത്യേകം പരാമർശിച്ചു.

ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെ തുടർന്നാണ് 12.5.2014 രാത്രി 9: 30 മണിയോടെ മാരായമുട്ടത്തുള്ള ബിവറേജ് ഷോപ്പിന്റെ മുന്നിൽ ബൈക്കിൽ ഇരിക്കുകയായിരുന്ന ജോസിനെ നാലംഗ ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തിയത്. വിചാരണ നടക്കുന്ന തിനിട യിൽ രണ്ടു മുതൽ നാലു വരെയുള്ള പ്രതികൾ വ്യത്യസ്തങ്ങ ളായ ഗുണ്ടാ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിരുന്നു.

പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ: വേണി. കെ

കൊല്ലപ്പെട്ട വടകര ജോസ്

സംഭവ സമയത്ത് ജോസിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് ശരത്തിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടായിരുന്നു ശരത്തി ന്റെയും സാക്ഷിയായിരുന്ന ആളിന്റെയും മൊഴികളാണ് കേസിൽ നിർണായകമായത്. മാരായമുട്ടം പോലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ മാരായമുട്ടം എസ് ഐ ആയിരുന്ന സുഗതൻ വിചാരണവേളയിൽ പ്രതികൾക്ക് അനുകൂലമായി മൊഴി നൽകുകയായിരുന്നു. ഈ ഉദ്യോഗസ്ഥനെതിരെ കോടതി രൂക്ഷ വിമർശനം നടത്തുകയും ചെയ്തിരുന്നു. ഈ കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ: വേണി. കെ ഹാജരായി

Related posts

Leave a Reply

Your email address will not be published. Required fields are marked *