
കണ്ണൂര്‍: മഞ്ചേശ്വരത്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ജയിച്ചാല്‍ വിജയ ശില്‍പി പിണറായിയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മഞ്ചേശ്വരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ ആശങ്കയുണ്ടെന്നും കെ.സുരേന്ദ്രന്‍ ജയിച്ചാല്‍ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആദ്യഘട്ടത്തില്‍ യു.ഡി.എഫ് ക്യാമ്പില്‍ വലിയ ആവേശമൊന്നുമുണ്ടായിരുന്നില്ല എന്നത് വാസ്തവമാണ്. എന്നാല്‍ വളരെ വേഗത്തില്‍ മത്സരത്തിലേക്ക് തിരിച്ചുവരാന്‍ യു.ഡി.എഫിന് സാധിച്ചു. ഞങ്ങളുടെ വിജയത്തിന്റെ പ്രധാന ഘടകം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമാണ്. ബി.ജെ.പിയുടെ എല്ലാ അക്കൗണ്ടുകളും ക്ലോസ് ചെയ്യണമെന്നാണ് യു.ഡി.എഫിന്റെ ആഗ്രഹമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.