Breaking News

സ്‌കൂള്‍ വിപണി ലക്ഷ്യമിട്ട് സഞ്ചരിക്കുന്ന ത്രിവേണി മാര്‍ക്കറ്റ്; വന്‍ വിലക്കുറവ്

തിരുവനന്തപുരം: വന്‍ വിലക്കുറവില്‍ കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കണ്‍സ്യൂമര്‍ഫെഡിന്റെ സഞ്ചരിക്കുന്ന ത്രിവേണി സ്റ്റുഡന്റ് മാര്‍ക്കറ്റ് തിരുവനന്തപുരം കളക്ടറേറ്റില്‍ പ്രവര്‍ത്തനമാരംഭിച്ചു. മൊബൈല്‍ യൂണിറ്റ് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ഫ്ളാഗ് ഓഫ് ചെയ്തു. പൊതുവിപണിയേക്കാള്‍ 10 മുതല്‍ 45 ശതമാനം വരെ വിലക്കുറവില്‍ ഇവിടെനിന്ന് സാധനങ്ങള്‍ ലഭ്യമാകും. ജൂണ്‍ 10 വരെ മൊബൈല്‍ സ്റ്റുഡന്റ് മാര്‍ക്കറ്റ് കളക്ടറേറ്റില്‍ ഉണ്ടാകും. രാവിലെ 10 മുതല്‍ വൈകിട്ട് 5:30 വരെയാണ് പ്രവര്‍ത്തനസമയം.

ബാഗ്, നോട്ട് ബുക്ക്, കുട, ചോറ്റുപാത്രം, വെള്ളക്കുപ്പി, പെന്‍സില്‍, പേന തുടങ്ങി സ്‌കൂള്‍ കുട്ടികള്‍ക്കാവശ്യമായ എല്ലാം മൊബൈല്‍ മാര്‍ക്കറ്റില്‍ ലഭിക്കും. പഠനോപകരണങ്ങള്‍ക്കൊപ്പം പലവ്യഞ്ജനങ്ങളും പൊതുവിപണിയേക്കാള്‍ വിലക്കുറവില്‍ ഇവിടെ വില്‍ക്കുന്നുണ്ട്. സ്റ്റുഡന്റ് മാര്‍ക്കറ്റുകളിലൂടെ മികച്ച വരുമാനമാണ് കണ്‍സ്യൂമര്‍ഫെഡിന്റെ ലക്ഷ്യം. നിലവില്‍ പബ്ലിക് ഓഫീസ് കോമ്പൗണ്ടിലും മൊബൈല്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *