Breaking News

അനില്‍ ആന്റണി യൂദാസിന്റെ പുതിയ അവതാരമാണെന്ന് എം.എം.ഹസന്‍

തിരുവനന്തപുരം: പത്തനംതിട്ടയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി യൂദാസിന്റെ പുതിയ അവതാരമാണെന്ന് കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം.ഹസന്‍. അനില്‍ ആന്റണി പത്തനംതിട്ടയില്‍ ജയിച്ചാല്‍ കാക്ക മലര്‍ന്നു പറക്കുമെന്നും കെട്ടിവെച്ച കാശ് കിട്ടുമോ എന്ന് കണ്ടറിയണമെന്നും ഹസന്‍ പരിഹസിച്ചു. അനില്‍ ആന്റണി പിതൃനിന്ദ നടത്തിയവനാണെന്ന് കുറ്റപ്പെടുത്തിയ എം.എം.ഹസന്‍ മാതാവിനെയും പിതാവിനെയും ഗുരുവിനെയും ദൈവമായി കാണുന്ന ഭാരതസംസ്‌കാരം പിന്തുടരുന്ന ബി.ജെ.പി പ്രവര്‍ത്തകരുടെ വോട്ടുപോലും അനിലിന് ലഭിക്കില്ലെന്ന് പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തിന് പതാക ഉപയോഗിക്കില്ലെന്നും ചിഹ്നം മാത്രമായിരിക്കും ഉപയോഗിക്കുകയെന്നും എം.എം.ഹസന്‍ വ്യക്തമാക്കി. എന്നാല്‍ അത്തരമൊരു തീരുമാനം സ്വീകരിക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം മറ്റ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ക്ക് താല്പര്യമുണ്ടെങ്കില്‍ പതാകകള്‍ ഉപയോഗിക്കാമെന്നും വിശദീകരിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ലീഗിന്റെ പതാക ഉയര്‍ത്തിയത് ബി.ജെ.പി വിവാദമാക്കിയിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *