Breaking News

സിദ്ധാര്‍ത്ഥന്റെ മരണം; ഹോസ്റ്റലില്‍ സി.ബി.ഐ ഡമ്മി പരിശോധന നടത്തി

വയനാട്: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിക്കുന്നതിന്റെ ഭാഗമായി സിദ്ധാര്‍ത്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ശുചിമുറിയില്‍ സി.ബി.ഐ ഡമ്മി പരിശോധന നടത്തി. സിദ്ധാര്‍ത്ഥന്‍ ക്രൂരമര്‍ദനം നേരിട്ട മുറി, ആള്‍ക്കൂട്ട വിചാരണയ്ക്ക് ഇരയാക്കപ്പെട്ട നടുമുറ്റം എന്നിവിടങ്ങളിലും സി.ബി.ഐ സംഘം പരിശോധന നടത്തി. ഡി.ഐ.ജി ലൗലി കട്ടിയാറിന്റെ നേതൃത്വത്തിലായിരുന്നു ശാസ്ത്രീയ പരിശോധനയില്‍ ഡല്‍ഹിയില്‍നിന്നുള്ള ഫൊറന്‍സിക് സംഘവും ഉണ്ടായിരുന്നു. ഡി.ഐ.ജി, രണ്ട് എസ്പിമാര്‍ ഉള്‍പ്പെടെ 10 പേരാണ് അന്വേഷണ സംഘത്തിലുള്ളത്. സിദ്ധാര്‍ത്ഥന്റെ തൂക്കവും ഉയരുവമുള്ള ഡമ്മി എത്തിച്ചായിരുന്നു ശാസ്ത്രീയ പരിശോധന.

സി.ബി.ഐ നേരത്തെ ആവശ്യപ്പെട്ടതനുസരിച്ച് സിദ്ധാര്‍ത്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ സമയത്ത് അവിടെയുണ്ടായിരുന്നവരെല്ലാം ഇന്ന് എത്തിയിരുന്നു. കല്‍പ്പറ്റ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സി.ബി.ഐയെ സഹായിക്കാനെത്തിയിരുന്നു. അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ ഒരാഴ്ചയായി വയനാട്ടിലുണ്ട്. സിദ്ധാര്‍ത്ഥന്റെ അച്ഛന്റെ മൊഴിയെടുത്ത സി.ബി.ഐ വിദ്യാര്‍ത്ഥികളില്‍ നിന്നും വിവരം ശേഖരിച്ചിരുന്നു. മൂന്ന് തവണയായി നേരത്തെ സി.ബി.ഐ ക്യാമ്പസിലെത്തി പല പരിശോധനകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കേസ് കൊച്ചിയിലെ സി.ബി.ഐ കോടതിയിലേക്ക് മാറ്റാന്‍ കല്‍പ്പറ്റ കോടതിയില്‍ അപേക്ഷയും നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *