Breaking News

അഞ്ച് വയസുകാരിയുടെ കൊലപാതകം: ദാരുണമെന്ന് മന്ത്രി പി.രാജീവ്, വേദനാജനകമെന്ന് വീണ ജോര്‍ജ്

ആലുവ: അഞ്ച് വയസുകാരിയുടെ കൊലപാതകം മന്ത്രി പി.രാജീവും വേദനാജനകമെന്ന് മന്ത്രി വീണ ജോര്‍ജും പ്രതികരിച്ചു. കുട്ടിയെ തിരിച്ചുകിട്ടുമെന്നാണ് പ്രതീക്ഷിച്ചതെന്നും പ്രതിയുടെ ലക്ഷ്യം എന്താണെന്ന് അറിയണമെന്നും പി.രാജീവ് പറഞ്ഞു. പ്രതിയെ പോലീസ് വേഗത്തില്‍ പിടികൂടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടിയെ തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും കുറ്റകൃത്യത്തിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.

അതേസമയം, കേസില്‍ കൂടുതല്‍ പ്രതികരണവുമായി ഡിഐജി ശ്രീനിവാസ് രംഗത്തെത്തി. ആറുമണിക്ക് പ്രതി അടിപിടി കൂടുമ്പോള്‍ കുട്ടി കൂടെയില്ലെന്ന് ഡിഐജി ശ്രീനിവാസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മറ്റാരെങ്കിലും സഹായം നല്‍കിയിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. കൊലപാതകത്തെ കുറിച്ച് കൂടുതല്‍ പറയാനാവില്ല. കുട്ടിയുടെ ശരീരത്തില്‍ മുറിവുകളുണ്ട്. എന്നാല്‍ പീഢനം നടന്നോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും ഡി.ഐ.ജി പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *