Breaking News

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് നാളെ വര്‍ക്കലയില്‍: റോഡ് ഷോയില്‍ പങ്കെടുക്കും

വര്‍ക്കല മണ്ഡലം എന്‍.ഡി.എ തെരഞ്ഞെടുപ്പ് കമ്മിറ്റി നടത്തിയ പത്രസമ്മേളനത്തില്‍നിന്ന്‌

വര്‍ക്കല: പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ് നാളെ വര്‍ക്കലയില്‍. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായിട്ടാണ് അദ്ദേഹം വര്‍ക്കലയില്‍ എത്തുകയെന്ന് എന്‍.ഡി.എ വര്‍ക്കല നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി നടത്തിയ പത്രസമ്മേളനത്തില്‍ ബി.ജെ.പി ജില്ലാ സെക്രട്ടറി എം.ബാലമുരളി പറഞ്ഞു.
രാവിലെ 10.5ന് വര്‍ക്കല ഹെലിപാഡില്‍ എത്തുന്ന അദ്ദേഹം 11.50വരെ വര്‍ക്കലയില്‍ ഉണ്ടാകും. എന്‍.ഡി.എ പ്രവര്‍ത്തകരുടെ റോഡ് ഷോയില്‍ അദ്ദേഹം പങ്കെടുക്കും. 10.15ന് വര്‍ക്കല താലൂക്ക് ആശുപത്രി ജംഗ്ഷനില്‍നിന്ന് ആരംഭിക്കുന്ന റോഡ് ഷോ പതിനൊന്ന് മണിയോടെ റെയില്‍വേ സ്‌റ്റേഷന് മുന്നില്‍ സമാപിക്കും. റെയില്‍വേ സ്‌റ്റേഷനില്‍ കൂടുന്ന പൊതുയോഗത്തില്‍ രാജ്‌നാഥ് സിംഗ് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും.
അതിന് ശേഷം അദ്ദേഹം ശിവഗിരി സന്ദര്‍ശിക്കും. മഹാസമാധിയില്‍ സന്ദര്‍ശനം നടത്തിയ ശേഷം ശിവഗിരി മഠത്തിലെ സ്വാമിമാരുമായി അദ്ദേഹം ചര്‍ച്ച നടത്തും. ശിവഗിരി സന്ദര്‍ശത്തില്‍ രാജ്‌നാഥ് സിംഗിനെ ബി.ജെ.പി ജില്ലാ സെക്രട്ടറി എം.ബാലമുരളി അനുഗമിക്കും. റോഡ് ഷോയില്‍ ബി.ജെ.പി ജില്ലാതല നേതാക്കള്‍ പങ്കെടുക്കും. തുടര്‍ന്ന് അദ്ദേഹം പുതുപ്പള്ളി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുക്കാന്‍ യാത്രതിരിക്കും.
പത്രസമ്മേളനത്തില്‍ വര്‍ക്കല, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള കര്‍ണാടക സ്റ്റേറ്റ് കോസ്റ്റല്‍ ഡെവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ മട്ടാര്‍ രത്‌നാകര്‍ ഹെഡ്‌ഗെ, ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ വക്കം അജിത്ത്, ഇലകമണ്‍ സതീശന്‍, ബി.ജെ.പി ജില്ലാ കമ്മിറ്റിയംഗം കോവിലകം മണികണ്ഠന്‍, ബി.ഡി.ജെ.എസ് ജില്ലാ വൈസ് പ്രസിഡന്റ് വിപിന്‍ രാജ് എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *