

വര്‍ക്കല: വര്‍ക്കല മാവിളമുക്കില്‍ മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്ന് വൈകുന്നേരം 6.30 ന് മാവിളമുക്കില്‍ കൂടിയ യോഗത്തില്‍ എം.എല്‍.എ അഡ്വ.വി.ജോയിയാണ് മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്. എം.എല്‍.എയുടെ 2023-24 വര്‍ഷത്തെ പ്രത്യേക വികസന ഫണ്ടില്‍നിന്ന് പണം ചെലവഴിച്ചാണ് മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. നാട്ടുകാരുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു ഈ ഭാഗത്ത് മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്നുള്ളത്. വര്‍ക്കല നഗരസഭ ചെയര്‍മാന്‍ കെ.എം.ലാജി, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ നിതിന്‍ നായര്‍, വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.അജയകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ ജിഗീഷ്.കെ, ബിന്ദു തിലകന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.




