
ആറ്റിങ്ങൽ: മോഡൽ കരിയർ സെന്റർ – ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ആറ്റിങ്ങലും കെൽട്രോൺ നോളജ് സെന്ററും സംയുക്തമായി ജൂൺ 25-ന് ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു. വിവിധ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലായി 1000-ലേറെ തൊഴിൽ അവസരങ്ങൾ മേളയിലൂടെ ലഭ്യമാകും.
Samsung Dealer, Jio Kerala, Kingster Education, More Retail, Paytm, Cleomed (Bio 360, തോന്നയ്ക്കൽ), TATA Life, SBI Life, Bharat Benz Dealer എന്നിവ ഉൾപ്പെടെ 30-ലേറെ പ്രമുഖ സ്ഥാപനങ്ങൾ തൊഴിൽ മേളയിൽ പങ്കെടുക്കും.
SSLC, പ്ലസ് ടു, ഡിഗ്രി, ഐടിഐ, ഡിപ്ലോമ ഉൾപ്പെടെ വിവിധ വിദ്യാഭ്യാസ യോഗ്യതകളുള്ള ഉദ്യോഗാർഥികൾക്ക് തൊഴിൽ മേളയിൽ പങ്കെടുക്കാം.
ജൂൺ 25-ന് രാവിലെ 9.30-നാണ് ഉദ്യോഗാർഥികൾ റിപ്പോർട്ട് ചെയ്യേണ്ടത്. ആറ്റിങ്ങൽ കെഎസ്ആർടിസി ജംഗ്ഷന് സമീപമുള്ള ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, കോളേജ് റോഡ് ആണ് വേദി.
തൊഴിൽ മേളയിൽ പങ്കെടുക്കാൻ ഉദ്യോഗാർഥികൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷനായി താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിക്കാം:
https://forms.gle/aWsnCRFaQkjNUyAe7
കൂടുതൽ വിവരങ്ങൾക്ക് മോഡൽ കരിയർ സെന്റർ – ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ആറ്റിങ്ങൽ ഓഫീസുമായി 8921941498 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …

