Breaking News

അന്താരാഷ്ട്ര യോഗാ ദിനത്തിൽ യോഗ പരിശീലന ക്യാമ്പ് സംഘടിപ്പിച്ച് ആറ്റിങ്ങൽ നഗരസഭ

ആറ്റിങ്ങൽ: അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി ആറ്റിങ്ങൽ നഗരസഭയുടെ ആഭിമുഖ്യത്തിൽ യോഗ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ എം. പ്രദീപ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

നഗരസഭ സിദ്ധ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി സ്ത്രീകൾക്കായി യോഗ പരിശീലനം നടത്തി വരുന്നതായി ചടങ്ങിൽ അറിയിച്ചു. പരിശീലകയായ രമ്യയും സംഘവും അവതരിപ്പിച്ച യോഗാ നൃത്തത്തോടെയാണ് പരിപാടിക്ക് തുടക്കമായത്.

നഗരസഭയിലെ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻമാർ, കൗൺസിലർമാർ, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ, ശുചീകരണ വിഭാഗം ജീവനക്കാർ, ഹരിതകർമസേന പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ ഉൾപ്പെടെ നൂറോളം പേർ പരിശീലന ക്യാമ്പിൽ പങ്കെടുത്തു.

ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിനും തിരക്കേറിയ ജീവിത സാഹചര്യങ്ങൾ മൂലമുണ്ടാകുന്ന മാനസിക സമ്മർദങ്ങൾ ലഘൂകരിക്കുന്നതിനും യോഗ അഭ്യാസം ഏറെ ഗുണകരമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ചെയർപേഴ്സൺ എം. പ്രദീപ് പറഞ്ഞു. കുടുംബശ്രീയുടെ സഹകരണത്തോടെ വാർഡ് അടിസ്ഥാനത്തിൽ യോഗ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ നഗരസഭ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. യോഗയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവത്കരണവും പ്രായോഗിക പരിശീലനവും ഉൾപ്പെടുത്തിയായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *