
എറണാകുളം: ജില്ലയിലെ വിവിധ താലൂക്കുകളിൽ നിന്ന് വന്ന മാധ്യമ പ്രവർത്തകരിൽ നിന്ന് യൂണിയൻ്റെ പ്രവർത്തനം കാര്യക്ഷമ മാക്കുന്നതിൻ്റെ ഭാഗമായി ജില്ലാതലത്തിൽ വിവിധ സമിതികൾ രൂപീകരിച്ചു. യൂണിയന്റെ സംസ്ഥാന പ്രസിഡൻ്റ് അജിതാ ജയ് ഷോർ, സംസ്ഥാന ജനറൽ സെക്രട്ടറി സൂര്യദേവ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ജില്ലാ കമ്മറ്റി രൂപീകരിച്ചു.
ജില്ലാ പ്രസിഡൻ്റ് അജയൻ, ജില്ലാ സെക്രട്ടറി റിയാസ്, ജോയിൻ്റ് സെക്രട്ടറി അജികുമാർ, ബാബു, രാജി എന്നിവരെയും വൈസ് പ്രസിഡൻ്റുമാരായി ഷെമീർ, അലക്സ് ജോസഫ്, ട്രഷറർ റഷീദ് എന്നിവരെയും തിരഞ്ഞെടുത്തു.

യൂണിയൻ നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് സൂര്യദേവ് വിശദമായി സംസാരിച്ചു. യൂണിയൻ ഓരോ മാധ്യമ പ്രവർത്തകർ ക്കും നടപ്പാക്കുന്ന സൗജന്യ ഇൻഷുറൻസ് പരിരക്ഷയെക്കുറിച്ചും, ക്ഷേമപദ്ധതികളെക്കുറിച്ചും അംഗങ്ങളെ ബോധ്യപ്പെടുത്തി. യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും സംസ്ഥാന കോർഡിനേറ്റർ നന്ദി പ്രകാശിപ്പിച്ചു.
