Breaking News

നടൻ പ്രേംകുമാർ ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ

തിരുവനന്തപുരം:നടൻ പ്രേം കുമാർ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ. പ്രേമം കുമാറിനെ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായി നിയമിച്ച് ഉത്തരവായി. മൂന്നു വർഷ കാലയളവിലേക്കാണ് നിയമനം.ബീനാ പോളിനു പകരമാണ് നിയമനം. നേരത്തേ, ചലച്ചിത്ര അക്കാദമി ചെയർമാനായി സംവിധായകൻ രഞ്ജിത്തിനെ നിയമിച്ചിരുന്നു. സംവിധായകൻ കമലിന്റ സ്ഥാനത്തേക്കാണ് രഞ്ജിത്തിനെ നിയമിച്ചത്.മികച്ച ടെലിവിഷൻ നടനുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ പ്രേം കുമാറിന് ലഭിച്ചിട്ടുണ്ട്. നൂറിൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മികച്ച നാടക നടനുള്ള സംസ്ഥാന പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *