
ആലപ്പുഴ: നഗരസഭാധ്യക്ഷ സ്ഥാനത്തെ ചൊല്ലി ആലപ്പുഴ സി.പി.എമ്മില്‍ പൊട്ടിത്തെറി. സൗമ്യ രാജിനെ അധ്യക്ഷയാക്കാനുള്ള പാര്‍ട്ടി തീരുമാനത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തക കെ.കെ.ജയമ്മയെ അധ്യക്ഷയാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രകടനം. സിപിഎം നേതാവ് പി.പി.ചിത്തരഞ്ജനെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രകടനം.
അതേസമയം, വോട്ടെടുപ്പില്‍ പാര്‍ട്ടി നിര്‍ദേശമനുസരിച്ച് ജയമ്മ, സൗമ്യ രാജിനെ നാമനിര്‍ദേശം ചെയ്തു. സൗമ്യ രാജിനെ അധ്യക്ഷയായി തിരഞ്ഞെടുത്തു. പ്രതിഷേധം പാര്‍ട്ടി രീതിയല്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ പ്രതികരിച്ചു. പാര്‍ട്ടി തീരുമാനം തിരുത്തില്ലെന്നും നാസര്‍ പറഞ്ഞു.