
വര്‍ക്കല: വര്‍ക്കല നഗരസഭാ ഉപാധ്യക്ഷയായി കുമാരി സുദര്‍ശിനിയെ തെരഞ്ഞെടുത്തു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് സുദര്‍ശിനി മത്സരിച്ചത്. ജയിച്ചതോടെ 12 സീറ്റുമായി ഏറ്റവും വലിയ ഒറ്റ കക്ഷിയായ എല്‍.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചു. പതിനൊന്നിനെതിരെ പതിനാല് വോട്ടുകള്‍ നേടിയാണ് സുദര്‍ശിനി തെരഞ്ഞെടുക്കപ്പെട്ടത്. പ്രിയ ഗോപനാണ് എന്‍.ഡി.എയുടെ ഉപാധ്യക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്.
ഏഴ് അംഗങ്ങളുള്ള യു.ഡി.എഫ് മത്സരത്തില്‍നിന്ന് വിട്ടുനിന്നു. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത 33 അംഗ നഗരസഭാ കൗണ്‍സിലില്‍ എല്‍.ഡി.എഫ്.-12, എന്‍.ഡി.എ.-11, യു.ഡി.എഫ്.- ഏഴ്, സ്വതന്ത്രര്‍-മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത എല്‍.ഡി.എഫ് ഏറ്റവും വലിയ ഒറ്റ കക്ഷിയെന്ന നിലയില്‍ സുദര്‍ശിനി, ആമിന അലിയാര്‍ എന്നീ സ്വതന്ത്രരുടെ പിന്തുണയോടെയാണ് നഗരസഭയില്‍ ഭരണസമിതി രൂപീകരിച്ചത്.