Breaking News

മാത്യു കുഴല്‍നാടന്‍ എം.എല്‍.എ നിയമലംഘന കുരുക്കില്‍

4000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഒരു കെട്ടിടവും 850 ചതുരശ്ര അടിയോളം വിസ്തൃതിയുള്ള രണ്ട് ഇരുനില കെട്ടിടങ്ങളുമാണിവ. വലിയ കെട്ടിടം റിസോര്‍ട്ട് ആവശ്യത്തിനും ഇരുനില കെട്ടിടങ്ങള്‍ പാര്‍പ്പിട ആവശ്യത്തിനും നിര്‍മ്മിച്ചതാണെന്നാണ് പഞ്ചായത്ത് രേഖകളിലുള്ളത്. രണ്ട് പേര്‍ക്ക് വീട് വയ്ക്കുന്നതിനാണ് റവന്യൂ വകുപ്പ് എന്‍.ഒ.സി നല്‍കിയതും. 2022 ഫെബ്രുവരി ഏഴിനാണ് ഈ രണ്ട് കെട്ടിടങ്ങള്‍ മാത്യു കുഴല്‍നാടന്‍ ഉള്‍പ്പെട്ട സംഘത്തിന്റെ പേരില്‍ ആധാരം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആധാര പ്രകാരം പതിനെട്ട് ലക്ഷത്തി എണ്‍പത്തി നാലായിരം രൂപക്കാണ് വാങ്ങിയിരിക്കുന്നത്. എന്നാല്‍ ഇതിന് മുന്‍പ് തന്റെ കൈവശം ഈ റിസോര്‍ട്ടുള്‍പ്പെടെയുള്ള ഭൂമിയുണ്ടായിരുന്നുവെന്ന് മാത്യു കുഴല്‍നാടന്‍ തന്നെ സമ്മതിച്ചിരുന്നു.

വീട് വയ്ക്കാന്‍ എന്‍.ഒ.സി വാങ്ങിയ കെട്ടിടം റിസോര്‍ട്ടിനായി ഉപയോഗിച്ചതിലൂടെ ഭൂപതിവ് ചട്ടങ്ങളുടെ ലംഘനവും മാത്യു കുഴല്‍നാടന്‍ നടത്തിയിട്ടുണ്ട്. 2014 നു ശേഷം ചിന്നക്കനാല്‍ ഉള്‍പ്പെടെയുള്ള എട്ടു വില്ലേജുകളില്‍ റവന്യൂ വകുപ്പിന്റെ എന്‍.ഒ.സി വാങ്ങിയ ശേഷമേ കെട്ടിടം നിര്‍മ്മിക്കാനാകൂ. പട്ടയത്തിലെ വ്യവസ്ഥകള്‍ പാലിക്കേണ്ടതിനാല്‍ വീട് വയ്ക്കുന്നതിനു മാത്രമാണ് ഇപ്പോള്‍ എന്‍.ഒ.സി നല്‍കുന്നത്. പലരും വീട് വയ്ക്കുന്നതിനായി എന്‍.ഒ.സി വാങ്ങി കെട്ടിടം പണിത ശേഷം വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്നുമുണ്ട്. പുതിയ വീട് പണിയുന്നതിന് എന്‍.ഒ.സി അനുവദിക്കണമെന്നവശ്യപ്പെട്ട് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ക്ക് അപേക്ഷയും നല്‍കിയിട്ടുണ്ട്. അനുമതി നല്‍കാമെന്ന് കാണിച്ച് തഹസില്‍ദാര്‍ റിപ്പോര്‍ട്ടും നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *