
ആറ്റിങ്ങൽ :വാളക്കാട് മുസ്ലിം പള്ളിക്ക് സമീപം നിർമ്മാണം നടന്നുകൊണ്ടിരുന്ന കെട്ടിടത്തിൽ നിന്ന് ഏകദേശം 13 ലക്ഷം രൂപ വിലവരുന്ന നിർമാണ സാമഗ്രികൾ മോഷ്ടിച്ച കേസിൽ അഞ്ച് പ്രതികളെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
കോവളം സ്വദേശിയായ സുരേഷ് കുമാറിന്റെ നിർമ്മാണ സൈറ്റിൽ നിന്ന് ഇരുമ്പ് ഷീറ്റുകൾ, പ്ലൈവുഡ്, വൈബ്രേറ്റർ ഉൾപ്പെടെയുള്ള നിർമാണ സാമഗ്രികളാണ് മോഷണം പോയത്. സംഭവത്തിൽ 2026 ജൂൺ 30-ന് ആറ്റിങ്ങൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സമീപ പ്രദേശങ്ങളിലെ സ്ക്രാപ്പ് യാർഡുകളും ആക്രിക്കടകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനിടെ വാളക്കാട് ആക്രിക്കട നടത്തുന്ന ജലീലിന്റെ കൈവശത്ത് നിന്ന് മോഷണം പോയ ചില സാമഗ്രികൾ പോലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മോഷണത്തിന് പിന്നിലെ സംഘത്തെ തിരിച്ചറിഞ്ഞത്.

നിരവധി കേസുകളിലെ പ്രതിയും പോലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടതുമായ ഇളമ്പ സ്വദേശിയായ രാഹുൽ (27), കോടാലി ക്കോണം സ്വദേശി ജിത്തു എന്ന വിജിത്ത്, കോടാലിക്കോണം സ്വദേശി സോണി തോമസ് (40), ഊരുപൊയ്ക സ്വദേശി അരുൺ ലാൽ (36), ഊരുപൊയ്ക സ്വദേശി മൊണാന എന്നു വിളിക്കുന്ന സജീവ് (38) , വാളക്കാട് സ്വദേശി ജലീൽ എന്നിവരാണ് കേസിലെ പ്രതികൾ.
പ്രതികൾ സുരേഷ് കുമാറിന്റെ നിർമ്മാണ സൈറ്റിൽ നിന്ന് പലതവണകളായി മോഷ്ടിച്ച സാമഗ്രികൾ വാളക്കാട് ആക്രിക്കട നടത്തുന്ന ജലീലിന്റെ വാഹനത്തിൽ കയറ്റി ആക്രിക്കടയി ലെത്തിച്ച് വിൽപ്പനയ്ക്കായി കൈമാറിയതായും, ജലീൽ അവ വിൽപ്പന നടത്തിയതായും പോലീസ് അറിയിച്ചു. അതുകൊണ്ടു തന്നെ ജലീലും ഈ കേസിൽ പ്രതിയാണ്. പോലീസ് അറസ്റ്റ് ചെയ്ത ആറു പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി പ്രശാന്തൻ കാണി ഐ.പി.എസ്.ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പി സന്തോഷ് കുമാറിന്റെ നിർദേശപ്രകാരം ആറ്റിങ്ങൽ ഇൻസ്പെക്ടർ എസ്.എച്ച്. അനുരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
സബ് ഇൻസ്പെക്ടർമാരായ ഷാൻ എസ്.എസ്., സിതാര മോഹൻ, എസ്.ഐമാരായ മുരളീധരൻ നായർ, പ്രേംകുമാർ, എസ്.സി.പി.ഒമാരായ നിധിൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …