

ആറ്റിങ്ങൽ: കെ.എസ്.ഇ.ബി ആറ്റിങ്ങൽ 110 കെ.വി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 2023 ഡിസംബർ മാസം പത്താം തീയതി (10.12.2023) ഞായറാഴ്ച രാവിലെ 7 മണി മുതൽ വൈകുന്നേരം 5 മണി വരെ ആറ്റിങ്ങൽ 110 കെ.വി സബ്സ്റ്റേഷനു കീഴിൽ വരുന്ന ആറ്റിങ്ങൽ, അവനവൻചേരി, ചിറയിൻകീഴ്, കടയ്ക്കാവൂർ, വക്കം, വെഞ്ഞാറമൂട്,കന്യാകുളങ്ങര, നഗരൂർ, വാമനപുരം എന്നീ സെക്ഷൻ ഓഫീസുകളുടെ പരിധിയിൽ സ്ഥലങ്ങളിൽ പൂർണമായോ ഭാഗികമായോ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ്.


